ശൈത്യകാലത്ത് വിറ്റാമിൻ ഡി

പൊതുവെ സൂര്യപ്രകാശം കുറവുള്ള ശൈത്യകാലത്ത് വിറ്റാമിൻ ഡി ശരീരത്തിൽ കുറയാൻ സാധ്യത കൂടുതലായിരിക്കും

രാവിലെ എട്ട് മുതൽ 10 മിനിട്ട് വരെയുള്ള സമയം ഇളംവെയിൽ കൊണ്ടാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും

അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യാന്താപേക്ഷിതമാണ്

വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

1. കൊഴുപ്പുള്ള മത്സ്യം

അയല, ഹിൽസ, രോഹു തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ഡി കൂടുതലാണ്

2. മുട്ടയുടെ മഞ്ഞക്കരു

കോഴികളുടെ ഭക്ഷണക്രമം അനുസരിച്ച് അളവിൽ വ്യത്യാസമുണ്ടെങ്കിലും മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്

3. കൂൺ

ചിലതരം കൂണുകൾ(പോർട്ടോബെല്ലോ, ഷിറ്റേക്ക്) കഴിക്കുന്നത് വിറ്റാമിൻ ഡി ഉൽപാദനം ത്വരിതപ്പെടുത്തും

4. പാലും ഓറഞ്ചും ധാന്യങ്ങളും

പാൽ, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്