ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇക്കാലത്ത് ഹൃദയാഘാതം വർദ്ധിക്കാൻ കാരണം
മോശം ഭക്ഷണക്രമവും ജീവിതശൈലിയുമാണ് വില്ലനാകുന്നത്
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം
നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ് എന്നീ വ്യായാമങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്
മദ്യപാനവും പുകവലിയും നിർത്തിയാൽ ഹൃദ്രോഗ സാധ്യത പകുതിയിലേറെയായി കുറയും
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും
ഉപ്പ് കുറച്ചാൽ രക്തസമ്മർദ്ദം കുറയുകയും ഹൃദയധമനികൾ നശിക്കുന്നത് കുറയുകയും ചെയ്യും
ദിവസം ഓരോ പഴം വീതം കഴിക്കുക- പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയം കുറച്ച് ഹൃദയാരോഗ്യത്തെ സഹായിക്കും