ശൈത്യകാലത്തെ സന്ധിവേദന; ശ്രദ്ധിക്കാം  6 കാര്യങ്ങൾ

തണുപ്പസമയത്ത്‌ കാൽമുട്ടിനും സന്ധികൾക്കും വേദന വരുന്നത് എന്തുകൊണ്ടാണ്? തണുത്ത കാലാവസ്ഥയിൽ പ്രധാനമായും ഇടുപ്പ്, കാൽമുട്ടുകൾ, കണങ്കാൽ എന്നിവിടങ്ങളിൽ വേദന വരാറുണ്ട്.

തണുപ്പ് പേശികളിലെ  പിരിമുറുക്കം കൂട്ടുന്നത് സന്ധിവേദനക്ക് കാരണമാകുന്നു. ശൈത്യകാല സന്ധി വേദന ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് തണുപ്പ്കാലത്തും സന്ധികളെ ആരോഗ്യത്തോടെ നിലനിർത്തും.

പതിവായി വ്യായാമം ചെയ്യുക

ഒമേഗ -3 ഫാറ്റി ആസിഡുകൾ സന്ധികളുടെ വീക്കം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക.

കൂടുതൽ ഒമേഗ-3 കഴിക്കുക

ശൈത്യകാലത്ത് നിർജ്ജലീകരണം സംഭവിക്കുന്നു. ഇത് സന്ധികൾ വേദനിക്കാൻ കാരണമാകുന്നു. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുക.

ധാരാളം വെള്ളം കുടിക്കുക 

ശൈത്യകാലത്ത് ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പാക്കുക. ഇത് സന്ധിവേദനയോ മറ്റ് രോഗങ്ങളോ വരാതിരിക്കാൻ ഗുണം ചെയ്യും.

നല്ല ഭക്ഷണം കഴിക്കുക 

സൂര്യപ്രകാശത്തിൽ നിന്നും ചില ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി സന്ധികളുടെ ആരോഗ്യത്തിന് ആവശ്യമാണ്.

വിറ്റാമിൻ ഡി ലഭ്യത ഉറപ്പാക്കുക 

കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് സന്ധിവേദന കുറയാൻ നല്ല മാർഗമാണ്.

ചൂടുവെള്ളത്തിൽ കുളിക്കുക 

Next: സന്തോഷം നൽകുന്ന ഭക്ഷണങ്ങൾ 

Thanks for Reading