ശരീരത്തിന് ഗ്ലൂട്ടത്തയോൺ ആവശ്യമുണ്ടോ?

രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ഗ്ലൂട്ടത്തയോൺ അത്യന്താപേക്ഷിതമാണ്, കോശങ്ങളുടെ നിർമ്മാണത്തിനും പരിചരണത്തിനും അത് അത്യന്താപേക്ഷിതമാണ്.

ഗ്ലൂട്ടത്തയോൺ ഒരു പ്രധാന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.

സൗന്ദര്യവർദ്ധക ചികിത്സകളിൽ മുന്നിൽ നിൽക്കുന്ന പേരാണ് ഗ്ലൂട്ടത്തയോൺ. എന്നാൽ മറ്റനേകം ഗുണങ്ങൾ ഗ്ലൂട്ടത്തയോൺ ശരീരത്തിൽ ചെയ്യുന്നുണ്ട്. 

ഗ്ലൂട്ടത്തയോൺ ചർമ്മത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ചർമ്മത്തിലെയും ശരീരത്തിലെയും വിഷാംശം ഇല്ലാതാക്കുന്നതിലൂടെ മുഖക്കുരു, ചുളിവുകൾ തുടങ്ങിയവ മാറ്റുന്നു.

പ്രായമാകുന്നത് തടയുന്നു

ചിലതരം പ്രമേഹങ്ങളെ ചെറുക്കാൻ ഗ്ലൂട്ടത്തയോൺ സഹായിക്കും.

ഇൻസുലിൻ അളവ് മെച്ചപ്പെടുത്തും

ഗ്ലൂട്ടത്തയോണിന്റെ ഉത്പാദനം കൂടുന്നത് ഹൃദ്രോഗ സാധ്യത കുറയാൻ സഹായകരമാണ്.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഗ്ലൂട്ടത്തയോൺ സഹായിക്കും. ഇങ്ങനെ അമിതവണ്ണം ഇല്ലാതാക്കാം.

അമിതവണ്ണം തടയാൻ സഹായിക്കുന്നു

ഗ്ലൂട്ടത്തയോൺ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ പ്രതിരോധിക്കുന്നു

ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഭക്ഷണങ്ങളാണ് ഇതിന്റെ ഉറവിടം.

ആവശ്യത്തിന് ഗ്ലൂട്ടത്തയോൺ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ ഗ്ലൂട്ടത്തയോൺ സപ്ലിമെന്റുകൾ കഴിക്കാം.