കാമിയ ജാനിയുടെ ഫിറ്റ്നസ് രഹസ്യം

പ്രമുഖ ഇന്ത്യൻ ലൈഫ്‌സ്റ്റൈൽ ജേർണലിസ്റ്റും സംരംഭകയുമാണ് കാമിയ ജാനി.

കേളി ടെയിൽസ് എന്ന യൂട്യൂബ് ചാനലിലൂടെ സെലിബ്രിറ്റികളെ ഭക്ഷണത്തോടൊപ്പം ഇന്റർവ്യൂ ചെയ്യുകയാണ് കാമിയ ചെയ്യുന്നത്. 

നന്നായി ഭക്ഷണം കഴിക്കുന്ന കാമിയ ഫിറ്റ്നസ് എങ്ങനെ നിലനിർത്തുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് കാമിയ നൽകിയ മറുപടി നോക്കാം.

തന്റെ ഷേപ്പ് നിലനിർത്താൻ 60% സഹായിക്കുന്നത് വസ്ത്രങ്ങളും 40% ലൈഫ്‌സ്‌റ്റൈലുമാണെന്ന് കാമിയ പറയുന്നു. 

ഒരു ദിവസം കാമിയ കഴിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നോ? 

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും. ബ്രെഡ്, മുട്ട, ഫ്രൂട്സ് എന്നിവയാണ് പ്രഭാത ഭക്ഷണം. 

11 മണിക്ക് ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവകൊണ്ടുള്ള ജ്യൂസ് കുടിക്കും. 

ഉച്ചക്ക് ചോറിനൊപ്പം ചിക്കനോ മട്ടനോ കറിയുണ്ടാകും. കൂടെ വെജിറ്റബിൾ സാലഡും. 

വൈകീട്ട് സ്നാക്ക്സ് കഴിക്കില്ല. 7 മണിക്ക് ഡിന്നർ. ഒരു ബൗൾ സൂപ്പ് അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കനോ പനീറോ ഒക്കെയാണ് രാത്രി ഭക്ഷണം.