മന്തി, അൽഫാം തുടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്ന മയോണൈസ് പലപ്പോഴും ഭക്ഷ്യവിഷബാധക്ക് കാരണമാകാറുണ്ട്.
പ്രമേഹരോഗികൾ, തൈറോയ്ഡ്, പിസിഒഎസ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി മയോണൈസ് പരിചയപ്പെട്ടാലോ?
ആദ്യം 25 കശുവണ്ടി പത്തുമിനിറ്റ് കുതിർത്തുവെക്കണം.
3 വെളുത്തുള്ളി അല്ലി, അര നാരങ്ങയുടെ നീര്, 1/3 ടീസ്പൂൺ ഉപ്പ്, 1/4 ടീസ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ എന്നിവയും എടുത്തുവെക്കുക.
മിക്സിയുടെ ചെറിയ ജാറിൽ ഈ ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക.
വെള്ളം ചേർത്ത് മയോണൈസ് ആവശ്യത്തിന് കട്ടിയിൽ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക.
ഒന്നോ രണ്ടോ ദിവസം പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാം.
രുചികരവും ആരോഗ്യപ്രദവുമായ ഈ മയോണൈസ് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കും ഏതെങ്കിലും ആരോഗ്യപ്രശനങ്ങൾ ഉള്ളവർക്കും കുട്ടികൾക്കും എല്ലാം പേടികൂടാതെ കഴിക്കാവുന്നതാണ്.
NEXT: പല്ലിന്റെ ആരോഗ്യവും മറ്റ് രോഗങ്ങളും