മിക്കവാറും ആളുകൾ ഉറക്കമുണരുന്നത് ഉന്മേഷത്തോടെയല്ല. എല്ലാവർക്കും നേരത്തെ എഴുന്നേൽക്കാനും കഴിയില്ല.
മടി പിടിച്ച് എഴുന്നേൽക്കുന്ന ദിവസങ്ങളിൽ ഊർജ്ജം ഇല്ലാത്ത പോലെ തോന്നുകയും ഉൽപ്പാദനക്ഷമത കുറയുകയും ചെയ്യും.
ദിവസം മുഴുവനും എങ്ങനെയാകണം എന്നതിന് മനസിനെ സജ്ജമാക്കുന്ന സമയമാണ് പ്രഭാതം. രാവിലെ നിർബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.
1
കുറച്ചു നേരം കൂടി കിടക്കാമെങ്കിലും സ്‌നൂസ് ബട്ടണിൽ ആവർത്തിച്ച് അമർത്തുന്നത് നിങ്ങളുടെ ഉറക്കചക്രങ്ങളെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. പകരം, അലാറം ഓഫായാലുടൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുക.
2
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ശരീരത്തിനും മനസ്സിനും ഊർജം പകരാൻ സമതുലിതമായ പ്രഭാതഭക്ഷണം സഹായിക്കുന്നു.
3
സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്‌തോ ഇമെയിലുകൾ പരിശോധിച്ചോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് കൂടുതൽ അർത്ഥവത്തായ പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കും.
4
രാവിലെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട മാനസികാവസ്ഥക്കും ഊർജ്ജ നില മെച്ചപ്പെടാനും സഹായിക്കും.
5
നിങ്ങളുടെ ദിവസം ഒരിക്കലും തിരക്കിട്ട് തുടങ്ങരുത്. ഇത് സ്ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കുന്നതിനും അസ്വസ്ഥത അനുഭവപ്പെടുന്നതിനും ഇടയാക്കും.