ചിലർക്ക് ഇടയ്ക്കിടെ പനി വരാറുണ്ട്. എന്തുകൊണ്ടാണ് പനി വിട്ടുമാറാത്തത്? തണുപ്പ് കാലത്ത് പനി വരുന്നതിന് പല കാരണങ്ങൾ ഉണ്ട്.
പുകവലിക്കുന്നവരിൽ രോഗപ്രതിരോധശേഷി കുറയുന്നതായി പഠനങ്ങൾ പറയുന്നു. പുകവലി ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തും.
വ്യക്തി ശുചിത്വത്തിന് ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. കീടാണുക്കൾ ശരീരത്തിനകത്ത് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
മാനസിക സമ്മർദ്ദം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തും. ഇത് എളുപ്പത്തിൽ രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നു.
മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രതിരോധ ശേഷി കുറയും. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തതും രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാണ്. ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
തണുപ്പ് കാലത്ത് കൂടുതൽ സമയം വീടിനകത്ത് ചെലവഴിക്കുന്നത് നല്ലതല്ല. പൊടി കാരണം അലർജി വരാൻ ഇടയാകും. ആളുകൾക്ക് പരസ്പരം അസുഖങ്ങൾ വേഗത്തിൽ പകരാനും കാരണമാകും.