2023ലെ മിസ് യൂണിവേഴ്‌സ് മത്സരാർഥിയാണ് ശ്വേത ശർദ
ചിട്ടയായ ദിനചര്യകളിലൂടെ സൌന്ദര്യത്തിനൊപ്പം ഫിറ്റ്നസും നിലനിർത്തുന്നതിൽ അതീവ ശ്രദ്ധാലു
ദിവസവും ധ്യാനം ചെയ്യുന്നത് മുടക്കാറില്ല, ഇത് ശരീരത്തിനും മനസിനും ഉൻമേഷം പകരുമെന്ന് ശ്വേത
ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും, എത്ര തിരക്കാണെങ്കിലും ഇത് മുടക്കാറില്ല
ഒരു മികച്ച നർത്തകി കൂടിയായ ശ്വേത ദിവസവും നൃത്ത പരിശീലനത്തിനായി ഒരു മണിക്കൂർ മാറ്റിവെക്കാറുണ്ട്
ഭക്ഷണക്കാര്യത്തിലും ശ്വേതയ്ക്ക് കൃത്യമായ ഒരു ഡയറ്റ് പ്ലാനുണ്ട്
പോഷകസമൃദ്ധമായ ഭക്ഷണശീലത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളുമാണ് ഉൾപ്പെടുത്തുന്നത്
ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ദിവസം മുഴുവൻ നിലനിർത്തും, കരിക്കിൻവെള്ളവും നാരങ്ങാവെള്ളവും പഴച്ചാറുകളും ദിവസവും കുടിക്കും