പുകവലി  കണ്ണുകളെയും അപകടത്തിലാക്കും

By: Anju Anuraj

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

പുകവലി മൂലം കാൻസർ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും

പുകവലി നമ്മുടെ കണ്ണുകളെയും അപകടത്തിലാക്കുമെന്ന കാര്യം എത്രപേർക്ക് അറിയാം

തുടർച്ചയായും നിരവധി തവണയും പുകവലിക്കുന്നത് കണ്ണുകളിൽ ചുവപ്പ് പടരാനും കാഴ്ച മങ്ങാനും ഇടയാക്കും

സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ രക്തത്തിലൂടെ കണ്ണുകള്‍ ഉള്‍പ്പെടെ ശരീരത്തിലുടനീളം സഞ്ചരിക്കും

കണ്ണുകളുടെ വരള്‍ച്ച, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധ തരത്തിലുള്ള നേത്ര പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും

പുകയില കണ്ണുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളെ തകരാറിലാക്കും, അതുവഴി കൺപോളകളുടെ നിറവ്യത്യാസത്തിനും കണ്ണിന് താഴെ വീക്കമുണ്ടാകാനും കാരണമാകും

നിറങ്ങൾ വേർതിരിച്ചറിയാനാകാത്ത വർണാന്ധതയ്ക്കും പുകവലി കാരണമാകും

കണ്ണിന്‍റെ മധ്യ പാളിയില്‍ നീർവീക്കം ഉണ്ടാകുന്ന നേത്രരോഗമായ യുവിറ്റിസിനും പുകവലി കാരണമാകുന്നു

പുകയിലയിലെ നിക്കോട്ടിൻ കണ്ണുകളുടെ ഒപ്റ്റിക് നാഡി കോശങ്ങളെ നശിപ്പിക്കുന്നു, ഇത് കാഴ്ച മങ്ങാൻ ഇടയാക്കുന്നു