5 ഡീടോക്‌സ് പാനീയങ്ങൾ

Curved Arrow

രോഗപ്രതിരോധത്തിന്

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന പാനീയങ്ങളാണ് ഡീടോക്‌സ് പാനീയങ്ങൾ.

ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഡീടോക്‌സ് പാനീയങ്ങൾ സഹായിക്കും.

ചർമ്മത്തിനും മുടിക്കും ഈ പാനീയങ്ങൾ ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ ഇത്തരം ഒരു പാനീയം കുടിക്കാവുന്നതാണ്.

മാതളനാരങ്ങ – ബീറ്റ്റൂട്ട് ജ്യൂസ്

ശരീരത്തിൽ നൈട്രിക് ഓക്സൈഡിന്റെ അളവ് നിലനിർത്താനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു.

ഓറഞ്ച് – ഇഞ്ചി – കാരറ്റ് ജ്യൂസ്

ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി-യും അടങ്ങിയ ഈ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്.

നെല്ലിക്ക ജ്യൂസ്

ധാരാളം വിറ്റാമിൻ സി അടങ്ങിയതിനാൽ നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

ചീര – കാരറ്റ് – ആപ്പിൾ ജ്യൂസ്

വിറ്റാമിൻ എ, ബി, സി, കെ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെ ഗുണങ്ങൾ ഒരുമിച്ച് ലഭിക്കുന്നു

ഇഞ്ചി – നാരങ്ങ ജ്യൂസ്

പ്രതിരോധസംവിധാനത്തേയും ദഹനവ്യവസ്ഥയേയും മെച്ചപ്പെടുത്തുന്നു.