By: Nithin Nandagopal
പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവൻ ഊർജം നൽകാൻ സഹായിക്കും
നമുക്കിടയിൽ ധാരാളം പേർ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാറുണ്ട്, ഇതിൽ ഏറെയും സ്ത്രീകളാണ്
ജോലിത്തിരക്ക്, വിശപ്പില്ലായ്മ എന്നീ കാരണങ്ങളാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാനായി പറയുന്നത്
സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ഒരുകാരണവശാലും നല്ലതല്ലെന്ന് പോഷകാഹാരവിദഗ്ദർ പറയുന്നു
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് സ്ത്രീകളില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍, ഷുഗര്‍, വന്ധ്യത എന്നിവയ്ക്ക് കാരണമാകാം
ദിവസം മുഴുവൻ ഉന്മേഷമില്ലായ്മ, ആലസ്യം എന്നിവയ്ക്കും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് കാരണമാകും
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമാകാനും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് കാരണമാകും
പ്രോട്ടീൻ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ആണ് സ്ത്രീകള്‍ കഴിക്കേണ്ടതെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു