വന്ധ്യതാ ചികിത്സയിൽ ഏറ്റവും ആധുനിക ചികിത്സാരീതിയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ്
എല്ലാവർഷവും ജൂലൈ 25 ലോക ഐവിഎഫ് ദിനമായി ആചരിക്കുന്നു
കുട്ടികളില്ലാത്ത അസംഖ്യം ദമ്പതികൾക്കും വ്യക്തികൾക്കും IVF നൽകിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.
1978 ജൂലൈ 25 ന്, ആദ്യത്തെ ടെസ്റ്റ് ട്യൂബ് ബേബി ലൂയിസ് ബ്രൗണിന്റെ ജനനം. ബ്രിട്ടീഷ് ഡോക്ടറായ റോബർട്ട് എഡ്വേർഡ്സും ഗൈനക്കോളജിസ്റ്റായ ഡോ. പാട്രിക് സ്റ്റെപ്റ്റോയുമാണ് നേതൃത്വം നൽകിയത്.
പിന്നീട് വന്ധ്യതാ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട മാർഗമായി ഐവിഎഫ് മാറി
വന്ധ്യതാ ചികിത്സകൾക്ക് വിധേയരായ വ്യക്തികളും ദമ്പതികളും അഭിമുഖീകരിക്കുന്ന വൈകാരികവും സാമ്പത്തികവുമായ വെല്ലുവിളികളെ ലോക IVF ദിനം എടുത്തുകാണിക്കുന്നു
ലോക IVF ദിനം ആഘോഷിക്കുമ്പോൾ, IVF വഴി ജനിക്കുന്ന ഓരോ കുഞ്ഞും സ്നേഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശാസ്ത്രത്തിന്റെയും ശക്തിയുടെ തെളിവാണെന്ന് നമുക്ക് ഓർക്കാം
ലോകത്തിന് പ്രത്യാശ സമ്മാനിച്ച ചികിത്സാരീതിയാണ് ഐവിഎഫ്