ലോകത്തിലെ ഏറ്റവും സാധാരണമായ ഭക്ഷ്യവിഭവമാണ് ചിക്കൻ. ഏറ്റവും ജനപ്രിയമായ നോൺ-വെജ് ഭക്ഷണവും ചിക്കൻ തന്നെയാണ്. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവമാണ് ചിക്കൻ. നിരവധി വ്യത്യസ്ത വിഭവങ്ങളായി ചിക്കൻ നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും വീടുകളിലും തയ്യാറാക്കാറുണ്ട്.
എന്തൊക്കെയാണ് ചിക്കൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ?
മാംസ്യം അഥവാ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവിഭവമാണ് ചിക്കൻ. ശാരീരികവളർച്ചയുടെയും പേശികളുടെ വികാസത്തിനും ചിക്കൻ ഏറെ സഹായകരമാണ്. കൂടാതെ ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ ചിക്കൻ സഹായിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിനും ചിക്കൻ ഉത്തമമാണ്. തലച്ചോറിനും ഊർജ്ജ ഉപാപചയത്തിനും ആവശ്യമായ നൂറുകണക്കിന് എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങൾക്കും ആവശ്യമായ വിറ്റാമിൻ ബി കോംപ്ലക്സ്, പ്രത്യേകിച്ചും വിറ്റാമിൻ ബി 3 അഥവാ നിയാസിൻ ചിക്കനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ശാരീരിക ക്ഷമത, കരുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിന് ചിക്കൻ പ്രധാനമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അൻസറിൻ, കാർനോസിൻ, ക്രിയാറ്റിൻ എന്നിവയുൾപ്പെടെ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇത് പോഷകസമൃദ്ധമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.
ചിക്കൻ എത്രമാത്രം കഴിക്കണം?
സാധാരണ റെഡ് മീറ്റ് കഴിക്കുന്നതുപോലെ ചിക്കൻ കഴിക്കുന്നതിന് പോഷകാഹാരവിദഗ്ദർ അങ്ങനെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാലും ആഴ്ചയിൽ മൂന്ന് ദിവസത്തിൽ കൂടുതൽ ചിക്കൻ കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണത്തിലും അത്താഴത്തിനും ചിക്കൻ കഴിക്കുന്നതാണ് നല്ലത്. അത്താഴത്തിന് പരിമിതമായ അളവിൽ വേണം ചിക്കൻ കഴിക്കേണ്ടത്. അതുപോലെ വറുത്ത ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചിക്കന്‍റെ ഏറ്റവും ആരോഗ്യമുള്ള ഭാഗം ബ്രസ്റ്റാണ്.
ചിക്കന്‍റെ പാർശ്വഫലങ്ങൾ
ചില അലർജിയുള്ള ആളുകൾക്ക് ചിക്കൻ കഴിക്കുന്നത് അത്ര നല്ലതല്ല. സാധാരണഗതിയിൽ ചിക്കൻ മാംസത്തോടുള്ള അലർജി വളരെ വിരളമാണ്. എന്നാൽ കൌമാരപ്രായക്കാരായ ചിലരിൽ ചിക്കൻ കഴിക്കുന്നതുമൂലമുള്ള അലർജി കണ്ടെത്തിയിട്ടുണ്ട്. കോഴിയുടെ തൂവലുകളോട് അലർജിയുള്ളവർക്കാണ് ഈ പ്രശ്നമുള്ളത്.
നിരാകരണം- ഇത് മുമ്പ് പ്രസിദ്ധീകരിച്ച ചില പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ്. മെഡിക്കൽ വൈദഗ്ധ്യത്തിന് പകരമായി ഇത് പരിഗണിക്കരുത്. ഹെൽത്ത് മലയാളത്തിന്‍റെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി വിദഗ്ദ ഡോക്ടറെ സമീപിക്കുക