മഞ്ഞൾ നിങ്ങളുടെ ആരോഗ്യത്തിൽ വരുത്തുന്ന 4 മാറ്റങ്ങൾ അറിയാം

നമ്മുടെ രാജ്യത്തെ ഭക്ഷണം പാകം ചെയ്യുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് സുഗന്ധവ്യജ്ഞനങ്ങളുടെ ഉപയോഗം. ഇതിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. കറിക്ക് നിറവും സുഗന്ധവും രുചിയും നൽകാൻ മഞ്ഞൾ സഹായിക്കും. മഞ്ഞളിന്റെ മഞ്ഞ നിറത്തിന്റെ ഉറവിടമായ കുർക്കുമിൻ ഇതിന്‍റെ ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന നാല് മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

1. ദഹനം എളുപ്പമാക്കുന്നു

ഇന്ത്യക്കാരുടെ ഭക്ഷ്യവിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്തവയാണ് മഞ്ഞൾ. മഞ്ഞൾ ദഹനപ്രക്രിയ എളുപ്പമുള്ളതാക്കി മാറ്റും. ഗ്യാസ് ട്രബിൾ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ മഞ്ഞളിന്‍റെ ഉപയോഗം സഹായിക്കും. 

2. കരളിന്‍റെ ആരോഗ്യം

ശരീരത്തിലെത്തുന്ന വിഷവസ്തുക്കൾ, ചീത്ത കൊഴുപ്പ്, മരുന്നുകൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കാനും കരൾ ശുദ്ധീകരിക്കാനും മഞ്ഞൾ സഹായിക്കും. കൂടാതെ, ശരീരത്തിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിലൂടെ, കരളിലെ ഫാറ്റി ലിവർ പ്രശ്നവും അതുപോലെ കരളിലെ വീക്കവും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും.

3. പ്രമേഹനിയന്ത്രണം

ശരീരത്തിലെ സമ്മർദ്ദവും ഊർജഉൽപാദനത്തിന് എതിരായ പ്രവർത്തനങ്ങളും കുറയ്ക്കാൻ മഞ്ഞളിന് കഴിയും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ചില ഘടകൾ ഉയർന്ന ഇൻസുലിൻ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുന്നത് പ്രമേഹസാധ്യത തടയാനോ കുറയ്ക്കാനോ സഹായിക്കും. 

4. തിളങ്ങുന്ന ചർമ്മം

സൌന്ദര്യസംരക്ഷണത്തിൽ സുപ്രധാന പങ്കാണ് മഞ്ഞളിനുള്ളത്. പ്രത്യേകിച്ചും ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ. മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ചർമ്മത്തിന് ചെറുപ്പവും കൂടുതൽ തിളക്കവും നൽകുന്നു. മഞ്ഞൾ ചർമ്മകോശങ്ങൾ പരസ്പരം പറ്റിനിൽക്കുന്നതും സുഷിരങ്ങൾ അടയുന്നതും തടയുന്നു. ചർമ്മത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ മഞ്ഞൾ സഹായിക്കും, കൂടാതെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മസംരക്ഷണത്തിൽ ഏറെ നല്ലതാണ്.