Optical Illusion – ഈ ചിത്രത്തിലുള്ള ഹെലികോപ്ടറിനെ 5 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ?

ഒരാളുടെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ ഇപ്പോൾ ഓൺലൈനിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ലഭ്യമാണ്. അതായത് ഒരു ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്താനാണ് ഈ പരീക്ഷണത്തിൽ ആവശ്യപ്പെടുന്നത്. ഏറെ സൂക്ഷ്മതയോടെ നോക്കിയാൽ മാത്രമേ പലപ്പോഴും ഈ വസ്തുവിനെ കണ്ടെത്താൻ സാധിക്കുകയുള്ളു.

ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു ഹെലികോപ്ടർ ഒളിഞ്ഞിരിപ്പുണ്ട്. അഞ്ച് വരെ എണ്ണുന്ന സമയത്തിനുള്ളിൽ അത് കണ്ടെത്താൻ സഹായിക്കുമോയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചാലഞ്ച്. നല്ല നിരീക്ഷണ വൈദഗ്ദ്ധ്യമുള്ള ഒരാൾക്ക് ഈ ചിത്രത്തിൽ ഹെലികോപ്റ്റർ കണ്ടെത്തുന്നതിന് കൂടുതൽ സമയം എടുക്കില്ല.

പാറക്കൂട്ടത്തിന് മുന്നിലൂടെ പറക്കുന്ന ഹെലികോപ്ടറിന്‍റെ ചിത്രം അതുമായി കൂടിക്കലർന്നതിനാലാണ് കണ്ടെത്താൻ ആദ്യം ബുദ്ധിമുട്ട് തോന്നുന്നത്. എന്നാൽ സൂക്ഷ്മമായി നോക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് കണ്ടെത്താനാകും.

ഹെലികോപ്ടർ എവിടെ? ഇനിയും കണ്ടെത്താൻ സാധിക്കാത്തവർക്ക് ഇതാ ഉത്തരം

ഹെലികോപ്റ്റർ ചിത്രത്തിന്റെ മധ്യഭാഗത്ത് നിന്ന് അൽപ്പം മുകളിലായി പറക്കുന്നുണ്ട്, എളുപ്പത്തിൽ കണ്ടെത്താൻ ഈ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന വൃത്തത്തിലേക്ക് നോക്കിയാൽ മതി. പാറയ്ക്കും ഹെലികോപ്റ്ററിനും ഒരേ നിറമായതാണ് ഇവിടെ കാഴ്ചക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നത്.

എന്താണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്?

നിങ്ങളുടെ തലച്ചോറിനെ കബളിപ്പിക്കുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവിനെ വെല്ലുവിളിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണമാണ് “ഒപ്റ്റിക്കൽ ഇല്യൂഷൻ” എന്നറിയപ്പെടുന്നത്. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകളാണ് ഓൺലൈനിൽ ലഭ്യമാകുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നിരന്തരം ചെയ്യുന്നത് ഒരാളുടെ ബുദ്ധിശക്തിയും പ്രശ്നപരിഹാരശേഷിയും വർദ്ധിപ്പിക്കുന്നു. പതിവ് പരിശീലനത്തിലൂടെ, ഒപ്റ്റിക്കൽ ഇല്യൂഷൻ വേഗത്തിൽ കണ്ടെത്താനുള്ള കഴിവ് നേടാനാകും.

ഇമേജ് സോഴ്സ്- റെഡിറ്റ്