കാൻസർ സാധ്യത കുറക്കാൻ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ

ഇക്കാലത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന അസുഖമാണ് കാൻസർ. ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്ന കാൻസർ വളരെ അപകടകാരിയാണ്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് കാൻസർ കാരണമാണ്. ആദ്യഘട്ടങ്ങളിൽ കണ്ടെത്താനായാൽ കൃത്യമായ ചികിത്സയിലൂടെ വരുതിയിലാക്കാൻ സാധിക്കുന്ന രോഗമാണിത്.

ഒന്ന് ശ്രദ്ധിച്ചാൽ കാൻസർ വരാനുള്ള സാഹചര്യങ്ങളെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഭൂരിഭാഗം കാൻസറുകളും നമ്മുടെ അശ്രദ്ധകൊണ്ട് വന്നുചേരുന്നതാണ്. അതിലൊന്ന് തെറ്റായ ഭക്ഷണക്രമമാണ്. ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും കൊണ്ട് ക്യാൻസർ സാധ്യത 70 ശതമാനം വരെ കുറയ്ക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. കാൻസർ വരാതിരിക്കാൻ എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്ന് നോക്കാം.

മദ്യം

നമ്മുടെ കരളിനെയും വൃക്കയെയും അപകടത്തിലാക്കുന്ന പാനീയമാണ് മദ്യം എന്ന് എല്ലാവർക്കും അറിയാം. അമിതമായ മദ്യപാനം വായ, അന്നനാളം, കരൾ, വൻകുടൽ, മലാശയം എന്നീ ശരീരഭാഗങ്ങളിൽ കാൻസർ ഉണ്ടാകാൻ കാരണമാകും.

സംസ്കരിച്ച ഭക്ഷണങ്ങൾ

അനിയന്ത്രിതമായ അളവിൽ ഉപ്പും പഞ്ചസാരയും ചേർത്താണ് ഭക്ഷണങ്ങൾ പ്രോസസ്സ് ചെയ്യുന്നത്. ഇത് കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കും.

സോഡ

ആരോഗ്യത്തിന് വളരെ ദോഷകരമായ പാനീയമാണ് സോഡ. കൃത്രിമ പഞ്ചസാരയും നിറവും രാസവസ്തുക്കളും സോഡയിൽ അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ സാധ്യത വർദ്ധിപ്പിക്കും.

കീടനാശിനി ചേർത്ത പഴങ്ങൾ

ആരോഗ്യമുള്ള ശരീരത്തിന് പഴങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ കീടനാശിനികൾ പ്രയോഗിച്ച പഴങ്ങൾ വിപരീതഫലമാകും ഉണ്ടാക്കുക. ഓർഗാനിക് അല്ലാത്ത പഴങ്ങൾ കഴിക്കുന്നത് കാൻസർ സാധ്യത കൂട്ടും.

ചുവന്ന മാംസം

അമിതമായ അളവിൽ ചുവന്ന മാംസങ്ങൾ കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കും. ബീഫ്, മട്ടൻ, പോർക്ക് തുടങ്ങിയ മാംസങ്ങൾ ഒരുപാട് കഴിക്കുന്നത് നല്ലതല്ല. ഇവ വൻകുടൽ കാൻസറിന് കാരണമാകും. പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് കാൻസറുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങളിൽ പറയുന്നു.

മൈക്രോവേവ് ചെയ്ത പോപ്‌കോൺ

മൈക്രോവേവ് ചെയ്ത പോപ്‌കോണിൽ പെർഫ്ലൂറോക്റ്റാനോയിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കാൻസറിനും ശ്വാസകോശരോഗങ്ങൾക്കും കാരണമാകും.
എയർ പോപ്പർ അല്ലെങ്കിൽ സ്റ്റൗടോപ്പ് പോപ്‌കോൺ ഉണ്ടാക്കി കഴിക്കുന്നതാണ് മൈക്രോവേവ് ചെയ്യുന്നതിനേക്കാൾ നല്ലത്.

One thought on “കാൻസർ സാധ്യത കുറക്കാൻ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ

Comments are closed.