ഓർമ്മശക്തി വർദ്ധിപ്പിക്കും; ഭക്ഷ്യയോഗ്യമായ കൂണുകളിൽ സജീവ സംയുക്തം കണ്ടെത്തി

എല്ലാവരും ഇഷ്ടപ്പെടുന്ന ഭക്ഷണപദാർത്ഥമാണ് കൂൺ. ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൂടിയാണിത്. തലച്ചോറിന്റെ പ്രവർത്തനത്തിലും മികവ് വരുത്താൻ കൂൺ സഹായിക്കും. ഇപ്പോഴിതാ നാഡീകോശങ്ങളുടെ കേടുപാടുകൾ തീർക്കാൻ കഴിവുള്ള സംയുക്തം കൂണിൽ കണ്ടെത്തിയിരിക്കുകയാണ് ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകർ. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കൂണിലെ ഈ സംയുക്തം സഹായിക്കുന്നു.

ലയൺസ് മെയിൻ എന്നയിനം കൂണിലാണ് ഹെറിസിയം എറിനേഷ്യസ് എന്ന സംയുക്തം കണ്ടെത്തിയത്. വർഷങ്ങളായി ചൈനീസ് പാരമ്പര്യവൈദ്യത്തിൽ പല അസുഖങ്ങൾക്കുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധം കൂടിയാണ് ലയൺസ് മെയിൻ. പാരമ്പര്യവൈദ്യത്തിന്റെ രീതികൾ ശരിവെക്കുന്നതാണ് ക്വീൻസ്‌ലാന്റ് സർവകലാശാലയുടെ പുതിയ പഠനം. ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ ലയൺസ് മെയിൻ ഉപയോഗപ്പെടുത്തുന്നതിന് പുതിയ കണ്ടുപിടിത്തം സാധ്യത നൽകുന്നു. ഇത് മസ്തിഷ്കരോഗങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഗുണകരമാണ്.

lions-mane-mushrooms
Lion’s mane mushroom

നിറയെ പോഷകങ്ങൾ അടങ്ങിയ കലോറി വളരെക്കുറഞ്ഞ ലയൺസ് മെയിൻ കൂണുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ ബി 5, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങളാണ് ഈ കൂണുകളിൽ അടങ്ങിയിട്ടുള്ളത്.

Summary: A new study by the Queensland institute identified active compounds in lion’s mane mushrooms that can improve brain cell health and memory power.