സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന് കാരണമാകുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളിൽ പുരുഷഹോർമോണുകൾ ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇവരിൽ അണ്ഡോൽപ്പാദനവും സാവധാനത്തിലായിരിക്കും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമുള്ളവരിൽ ആർത്തവം ക്രമമല്ലാത്ത വരുന്നു. അൾട്രാ സൗണ്ട് സ്കാനിങ്ങിൽ അണ്ഡാശയങ്ങൾക്ക് ചുറ്റും ചെറിയ മുത്തുകൾ പോലെ കുമിളകൾ കാണപ്പെടുന്നു.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം നിയന്ത്രിച്ച് നിർത്താൻ സാധിക്കും. അതുകൊണ്ടുതന്നെ പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഡോക്ടർമാർ വളരെ കൃത്യമായ ഭക്ഷണക്രമീകരണമാണ് നിർദേശിക്കാറ്.
പിസിഒഎസ് ഉള്ളവർ പാൽ കുടിക്കാമോ?
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണക്രമമാണ് പിസിഒഎസ് ഉള്ളവർ പിന്തുടരേണ്ടത്. എന്നാൽ പിസിഒഎസ് ഉള്ളവർ പാൽ കുടിക്കാമോ?
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ഡയറ്റിഷ്യൻമാർ പറയുന്നത്. പ്രതേകിച്ച് ടെസ്റ്റോസ്റ്റിറോണും ആൻഡ്രോജനും കൂടുതലുള്ളവർ പാൽ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. പാൽ, ശരീരത്തിൽ കൂടുതൽ ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
പിസിഒഎസ് ഉള്ളവർ എന്തൊക്കെ കഴിക്കാം കഴിക്കാതിരിക്കാം
നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, തക്കാളി, ബെറി പഴങ്ങൾ, നട്സ്, മഞ്ഞൾ, ഒലീവ് ഓയിൽ തുടങ്ങിയവ ധാരാളം കഴിക്കുക. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മധുരം കൂടിയ ഭക്ഷണങ്ങൾ, കോളകൾ, മദ്യം, സംസ്കരിച്ച മാംസം തുടങ്ങിയവ കഴിക്കരുത്. ഫാസ്റ്റ് ഫുഡുകൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കണം.
എപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം ഡയറ്റ് ക്രമീകരിക്കുക.
Summary: Should people with PCOS avoid milk Completely? Hear from the experts