കൊല്ലം അഷ്ടമുടി ആശുപത്രിയിൽ അത്യാധുനിക ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങൾ

കൊല്ലം: മേവറം അഷ്ടമുടി ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ. അഷ്ടമുടി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ & ട്രോമ കെയർ സെന്‍ററിൽ അഷ്ടമുടി ഹാർട്ട് കെയർ എന്ന പേരിലാണ് ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ ആഭിമുഖ്യത്തിൽ പരിചയസമ്പന്നരുടെ സംഘമാണ് ഹൃദ്രോഗ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം, കാർഡിയാക് ഐസിയു, പേസ്മേക്കർ എന്നീ സേവനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ്പ് തുടങ്ങിയ ചികിത്സാ സഹായപദ്ധതികൾ ഇവിടെ ലഭ്യമാണ്.

സാർവ്വത്രിക ആരോഗ്യ പരിരക്ഷാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) മാതൃകാപരമായി നടപ്പാക്കിയതിന് കേന്ദ്ര സർക്കാർ നൽകുന്ന ഇംപ്ലിമെന്റേഷൻ ഒഫ് ബസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷൻ അവാർഡിന് അഷ്ടമുടി സഹകരണ ആശുപത്രി ആന്റ് ട്രോമോ കെയർ സെന്റർ കഴിഞ്ഞ വർഷം അർഹമായിരുന്നു.

സഹകരണസംഘം പ്രസിഡന്‍റ് ജി.എസ് ജയലാൽ, മെഡിക്കൽ ഡയറക്ടർ ജേക്കബ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടമുടി സഹകരണ ആശുപത്രി & ട്രോമാ കെയർ സെന്‍ററിന്‍റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത്.