സസ്യ നൈട്രേറ്റുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കാലുകളിലെ പേശികളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ആക്ട ഫിസിയോളജിക്ക ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇതിന് ഏറ്റവും ഉത്തമമായ മാർഗമാണ് ബീറ്റ് റൂട്ട് ഉപയോഗിച്ചുള്ള ജ്യൂസ്. വ്യായാമത്തിന് മുമ്പ് ബീറ്റ് റൂട്ട്, ചീര എന്നിവ ഉൾപ്പെടുന്ന ഭക്ഷണമോ ജ്യൂസോ കഴിക്കുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും.
പഠനത്തിൽ പങ്കെടുത്തവരുടെ അനുഭവം ഗവേഷകരുടെ വാദം അരക്കിട്ടുറപ്പിക്കുന്നതാണ്. നാല് വ്യത്യസ്ത സമയങ്ങളിൽ പഠനത്തിൽ പങ്കെടുത്തവരിൽ മസിൽ ബയോപ്സി നടത്തിയാണ് പേശികളുടെ ബലം കൂടുന്നത് സ്ഥിരീകരിക്കുന്നത്. മറ്റ് ഭക്ഷണം കഴിച്ചവരെ അപേക്ഷിച്ച് ബീറ്റ് റൂട്ട് ജ്യൂസോ ചീര വിഭവമോ കഴിച്ചവരുടെ പേശികളുടെ ശക്തിയിൽ 7 ശതമാനം വർദ്ധനവ് ഉണ്ടായതായി പഠനത്തിൽ വ്യക്തമായി.
Also Read: ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട്
ഈ ഗവേഷണം അനുസരിച്ച്, ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ നൈട്രേറ്റ് അടങ്ങിയ ചീര പോലെയുള്ള മറ്റ് സസ്യാഹാരം, ശാരീരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് 60-90 മിനിറ്റ് മുമ്പ് കഴിക്കുകയാണ് ചെയ്യേണ്ടതെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു. ഇത് പേശികളുടെ ബലം വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുമത്രെ.
മുന്നറിയിപ്പ്- ആഗോളതലത്തിൽ വിദഗ്ദ്ധരായ സംഘം നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള വിവരമാണിത്. കൂടുതൽ അറിയാൻ ഒരു ന്യൂട്രീഷ്യന്റെ നിർദേശം തേടുക.
Also Read: പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ 7 ഭക്ഷണങ്ങൾ
Content summary: New study suggests beetroot juice can increase muscle strength.