ലോക കേൾവിദിനത്തിൽ റിസ്വാന എന്ന എംബിബിഎസ് വിദ്യാർഥിനി WHO പോസ്റ്ററിൽ ഇടംനേടിയത് എങ്ങനെ?

ഇന്ന് ലോക കേൾവിദിനം. കുഞ്ഞുങ്ങൾക്ക് കേൾവി പരിശോധന നടത്തുകയും തകരാറുകളുണ്ടെങ്കിൽ ആവശ്യമായ പരിഹാരം കണ്ടെത്തേണ്ടതിന്‍റെയും ആവശ്യകത ഊന്നിപ്പറയുകയാണ് ലോകാരോഗ്യ സംഘടന. ഇത്തവണത്തെ കേൾവിദിനത്തോട് അനുബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ പോസ്റ്ററിൽ ഇടംനേടിയിരിക്കുകയാണ് റിസ്വാന എന്ന മലയാളി എംബിബിഎസ് വിദ്യാർഥിനി. ചെറുപ്പത്തിലേ കേൾവി തകരാറുണ്ടായിരുന്ന തനിക്ക് മാതാപിതാക്കൾ യഥാസമയം ചികിത്സ ലഭ്യമാക്കിയതുകൊണ്ടാണ് എംബിബിഎസ് വരെയുള്ള പഠനത്തിൽ മുന്നേറാനും ഇപ്പോൾ സ്റ്റെതസ്കോപ്പിലൂടെ ഹൃദയസ്പന്ദനം കേൾക്കാനും സാധിക്കുന്നതെന്ന റിസ്വാനയുടെ വാക്കുകൾ WHO പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ലോകോരോഗ്യസംഘടനയുടെ നാഷണൽ പ്രൊഫഷണൽ ഓഫീസറും ഇഞ്ച്വറി ആൻഡ് ഡിസബിലിറ്റി പ്രിവൻഷൻ കൺട്രി ഫോക്കൽ പോയിന്‍റുമായ ഡോ. ബി മൊഹമ്മദ് അഷീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചുവടെ വായിക്കാം.

WHO Poster

റിസ്വാന കേൾക്കുന്നൂ ഹൃദയസ്പന്ദനം

കുട്ടിക്കാലത്തെ കേൾവി തകരാർ തിരിച്ചറിഞ്ഞു;
കോക്ലിയർ ഇംബ്ലാൻ്റഷനിലുടെ ശബ്ദങ്ങളുടെ ലോകത്ത് എത്തി റിസ്വാന. ഇന്നവൾ Kottayam Medical College എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥി.

Hearing screening ലുടെ വൈകല്യം നേരത്തെ തിരിച്ചറിഞ്ഞത്. റിസ്വാനയുടെ മാതാപിതാക്കൾ യഥാസമയം കോക്ലിയർ ഇംബ്ലാൻ്റഷൻ എന്ന പരിഹാരം കണ്ടെത്തിയത് , റിസ്വാനയ്ക്ക് സാധാരണ ജീവിതം സാധ്യമാക്കി. അവളിലെ സമർഥയായ വിദ്യാർത്ഥിയെ പുറത്തെടുകാനായി.

നാളെ ലോക കേൾവി ദിനം. മാതൃകയാക്കാം നമുക്ക് റിസ്വാനയുടെ ജീവിതം. നമുക്ക് അഭിമാനമായി ഇത്തവണ ലോക കേൾവി ദിനത്തിൽ WHO പോസ്റ്റർ ചിത്രത്തിൽ ഇടംനേടി റിസ്വാന.

കുഞ്ഞുങ്ങൾക്ക് യഥാസമയം കേൾവി പരിശോധന നടത്താം. തകരാറുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമായി പരിഹാരം കണ്ടെത്താം. ശബ്ദങ്ങളുടെ മനോഹര ലോകം ഓരോ കുഞ്ഞിനും അവകാശമാകട്ടെ.