ആർത്തവ സമയത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നവരുണ്ട്. ഈ അവസ്ഥയെ മറികടക്കാനായി വേദനയ്ക്കുള്ള ഗുളികയെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ വേദനയ്ക്കുള്ള ഗുളിക ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ആർത്തവകാലത്തെ വേദനയ്ക്ക് ശമനം ലഭിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
- ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. ചൂടുവെള്ളം ബാഗിൽനിറച്ച് അടിവയറ്റിൽ ചൂട് നൽകാം.
- ഓയിൽ മസാജിങ് വഴി വേദന മറികടക്കാനാകും. ലാവണ്ടർ ഓയിൽ, റോസ് ഓയിൽ, ഗ്രാമ്പൂ, കറുകപ്പട്ട ഓയിൽ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മസാജിങ് നൽകുന്നതാണ് കൂടുതൽ ഫലപ്രദം.
- ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകാൻ ഫലപ്രദമായ ഒരു മാർഗമാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ മറികടക്കാനും ശരീരത്തിനും മനസിനും ഉൻമേഷം നൽകാനും ഇത് സഹായിക്കും.
- ആർത്തവവുമായി ബന്ധപ്പെട്ട വേദന, തലവേദന, ക്ഷീണം മറ്റ് അസ്വസ്ഥതകൾ എന്നിവ മറികടക്കാൻ ഉത്തമമായ ഒന്നാണ് ആപ്പിൾ സിഡർ വിനഗർ.
- യോഗ അഭ്യസിക്കുന്നത് ആർത്തവവേദന കുറയ്ക്കാൻ സഹായിക്കും. ഉത്തനാസനം, ബദ്ധകോണാസനം, സുപ്ത ബദ്ധകോണാസനം, ഉഷ്ട്രാസനം തുടങ്ങിയ യോഗാമുറകൾ അഭ്യസിക്കുന്നത് ആർത്തവവേദനയ്ക്ക് ആശ്വാസം നൽകും.
- ആർത്തവവേദന മറികടക്കാൻ സഹായിക്കുന്ന ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ആർത്തവസമയങ്ങൾ ദിവസം മുഴുവൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. വേദനയ്ക്ക് ആശ്വാസം നൽകുക മാത്രമല്ല, ഉൻമേഷത്തോടെ മുന്നോട്ടുപോകാനും ഇത് സഹായിക്കും.
Content Summary: 6 Home Remedies to Manage Menstrual Cramps.