ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതിമാരാണ് അനുഷ്ക ശർമ്മയും ഭർത്താവ് വിരാട് കോഹ്ലിയും. പൊതുവേദികളിൽ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഇരുവരും പിശുക്ക് കാണിക്കാറില്ല. അടുത്തിടെ ഒരു സ്പോർട്സ് അവാർഡ് ഷോയിൽ ഇവർ ഗംഭീരമായി പ്രത്യക്ഷപ്പെടുകയുണ്ടായി.
പരിപാടിക്കിടെ പുലർച്ചെ മൂന്നുമണിക്ക് വിളിക്കാൻ പറ്റുന്ന സുഹൃത്ത് ഉണ്ടോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് ഇവർ നൽകിയത്. തങ്ങളിൽ ആരെങ്കിലും പുലർച്ചെ മൂന്നുമണിക്ക് ഉറക്കമുണർന്നിരിക്കുകയാണെങ്കിൽ ഒരു സുഹൃത്തിനെ വിളിച്ചേക്കും. പക്ഷേ, വളരെ നേരത്തെ ഉറങ്ങുന്ന താരങ്ങൾ മൂന്നുമണിക്ക് ഉണർന്നിരിക്കാൻ താല്പര്യപ്പെടുന്നില്ലെന്നാണ് പറഞ്ഞത്.
ഡൽഹിയിൽ നിന്നുള്ള വിരാട് മുൻപ് പാർട്ടികളിൽ പങ്കെടുക്കുകയും നന്നായി ഡാൻസ് ചെയ്യുകയും ചെയ്യാറുണ്ട്. ഇപ്പോൾ താൻ മദ്യപിക്കില്ല, എന്നാൽ മുൻപൊക്കെ രണ്ട് ഡ്രിങ്ക്സ് കഴിഞ്ഞാൽ താൻ ഡാൻസ് ചെയ്യാറുണ്ടെന്നാണ് വിരാട് പറയുന്നത്.
കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ഈ താര ദമ്പതികൾ രാത്രി പാർട്ടികളിൽ പങ്കെടുക്കാറില്ല. വളരെ നേരത്തെ ഉറങ്ങുകയും ചെയ്യും. അനുഷ്ക പറയുന്നത്, കുഞ്ഞുണ്ടായിക്കഴിയുമ്പോൾ പഴയപോലെ സോഷ്യൽ ആകാൻ കഴിയില്ലെന്നാണ്. കൂടുതൽ സമയം വീട്ടിൽ ചിലവിടാനും സാധാരണ കാര്യങ്ങൾ ചെയ്യാനും ഇഷ്ടപ്പെടുന്നത് കൊണ്ട് തങ്ങൾ അതിൽ സംപൃപ്തരാണെന്നും അനുഷ്ക പറയുന്നു. ജോലിത്തിരക്ക് കാരണം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ വളരെക്കുറച്ച് സമയമേ ലഭിക്കാറുള്ളൂ, അതുകൊണ്ട് കിട്ടുന്ന കുടുംബത്തോടൊപ്പം ചിലവിടാനാണ് അനുഷ്കക്കും വിരാടിനും താല്പര്യം.
Content Summary: This is the reason why Anushka Sharma and Virat Kohli sleep early.
Image: Instagram/anushkasharma