ദിവസവും നിരവധി ഉൽപ്പന്നങ്ങളാണ് നാം അടുക്കളയിൽ ഉപയോഗിക്കുന്നത്. ഇവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമോ? ഇക്കാലത്ത് വർദ്ധിച്ചുവരുന്ന ക്യാൻസർ എന്ന മാരകരോഗത്തിലേക്ക് നയിക്കുന്ന വസ്തുക്കളും നാം സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കാറുണ്ട്.
ഇവ എന്തൊക്കെയാണെന്ന് മനസിലാക്കി ഇവയുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ ക്യാൻസറിനെ ഒരു പരിധിവരെ അകറ്റിനിർത്താൻ സാധിക്കും.
പ്ലാസ്റ്റിക് കുപ്പികൾ
പ്ലാസ്റ്റിക് കുപ്പികളിലുള്ള ബിപിഎ (ബിസ്ഫെനോൾ എ) ഹോർമോണുകളുടെയും പ്രതിരോധശേഷിയുടെയും സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കുകയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും
സോപ്പുകളും ഡിറ്റർജൻറുകളും
പാത്രവും കുപ്പിയും കഴുകാൻ ഉപയോഗിക്കുന്ന സോപ്പുകളിലും ഡിറ്റർജൻറുകളിലും അടങ്ങിയിട്ടുള്ള ഫ്താലേറ്റുകൾ, പാരബെൻസ്, സൾഫേറ്റുകൾ എന്നിവ ക്യാൻസറിന് കാരണമാകാം. ഇവ നന്നായി വെള്ളം ഉപയോഗിച്ച് കഴുകാതെ വരുമ്പോൾ, ചെറിയ അംശങ്ങളായി ശരീരത്തിനുള്ളിലെത്തുന്നതാണ് അപകടകരം.
നോൺ-സ്റ്റിക്ക് കുക്ക് വെയർ
അമിതമായി ചൂടാക്കിയ നോൺസ്റ്റിക്ക് പാത്രങ്ങൾ PFOA (Perfluorooctanoic Acid) എന്ന രാസവസ്തു പുറത്തുവിടും. ഇത് വൃഷണം, അണ്ഡാശയം, കിഡ്നി തുടങ്ങിയ ഭാഗങ്ങളിൽ ക്യാൻസറുകൾക്ക് കാരണമാകും.
പ്ലാസ്റ്റിക് കട്ടിംഗ് ബോർഡ്
കട്ടിങ് ബോർഡുകളിലെ ചെറിയ പ്ലാസ്റ്റിക് കണികകൾ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുകയും, ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് പ്ലാസ്റ്റിക്കിന് പകരം തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുക.
ടിന്നിലടച്ച ഭക്ഷണം
ഭക്ഷണം പാക്ക് ചെയ്തുവരുന്ന ടിന്നുകളിൽ ബിപിഎ (ബിസ്ഫെനോൾ എ) അടങ്ങിയിട്ടുണ്ട്. ഈ വിഷാംശം നിങ്ങളുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തും.
ശുദ്ധീകരിച്ച എണ്ണ
ശുദ്ധീകരിച്ച എണ്ണയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് സ്തനാർബുദത്തിനും വൻകുടൽ കാൻസറിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
Also Read: കാൻസർ സാധ്യത കുറക്കാൻ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ
സംസ്കരിച്ച മാംസം
സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭിക്കുന്ന സംസ്ക്കരിച്ച് പാക്ക് ചെയ്ത മാംസത്തിൻറെ അമിത ഉപഭോഗം പുരുഷൻമാരിൽ വൻകുടൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും
Also Read: എന്താണ് ക്യാൻസർ? ലക്ഷണങ്ങളും ചികിത്സയും- പ്രാഥമിക വിവരങ്ങൾ
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് സ്തനാർബുദം, കരളിലെ അർബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഓക്സ്ഫോർഡ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
Content Summary: We regularly use many things in the kitchen that can cause cancer. Know these things and avoid their use