ചൂടില്ലാത്തപ്പോഴും അമിതമായി വിയർക്കുന്നുണ്ടോ? കാരണം ഈ അസുഖമാകാം

വേനൽക്കാലത്ത് അമിതമായി വിയർക്കുന്നത് സാധാരണമാണ്. ചൂടില്ലാത്തപ്പോഴും ഇതേ അവസ്ഥയുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്. ചൂടില്ലാത്തപ്പോഴും ശാരീരിക അദ്ധ്വാനം ചെയ്യാത്തപ്പോഴും വിയർക്കുകയാണെങ്കിൽ അത് ഒരു മെഡിക്കൽ അവസ്ഥയുടെ ലക്ഷണമാകാം.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ അമിതമായ വിയർപ്പ് അഥവാ ഡയഫോറെസിസ് എന്തെങ്കിലും സംഭവത്തിന്റെ പ്രതികരണമായോ മരുന്നിന്റെ പാർശ്വഫലമായോ സംഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്.

അമിതമായ വിയർപ്പ് സെക്കൻഡറി ഹൈപ്പർ ഹൈഡ്രോസിസ് എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി നിങ്ങളുടെ ശരീരം മുഴുവനും ബാധിക്കുന്ന അവസ്ഥയാണ്. കൈ, കാൽ പാദങ്ങളിലോ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മാത്രമായോ വിയർക്കുന്നത് സെക്കൻഡറി ഹൈപ്പർ ഹൈഡ്രോസിസ് ആയി കണക്കാക്കാനാകില്ല.

ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഡയഫോറെസിസ് നിങ്ങളെ ബാധിച്ചേക്കാം. പ്രായപൂർത്തിയായവരിൽ മാത്രമേ ഈ അവസ്ഥ ഉണ്ടാകുകയുള്ളൂ. ചില സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

  • അമിതവും നിലക്കാത്തതുമായ വിയർപ്പ്
  • വർദ്ധിച്ച ഹൃദയമിടിപ്പ്
  • കൈ വിറക്കുക
  • അസ്വസ്ഥതയും ഉത്കണ്ഠയും
  • വിശദീകരിക്കാനാവാത്ത ശരീരഭാരം കുറയുന്ന അവസ്ഥ
  • തലകറക്കം
  • താൽക്കാലിക കാഴ്ച നഷ്ടം
  • കടുത്ത ക്ഷീണം

എന്താണ് ഡയഫോറെസിസിന് കാരണമാകുന്നത്?

ഡയഫോറെസിസുമായി ബന്ധപ്പെട്ട നിരവധി അവസ്ഥകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു, അവയിൽ ചിലത് ഇവയാണ്:

സ്ത്രീകളിൽ ആർത്തവവിരാമം

85 ശതമാനം സ്ത്രീകൾക്കും ആർത്തവവിരാമത്തിലും പെരിമെനോപോസിലും അമിതമായ വിയർപ്പ് അനുഭവപ്പെടുന്നു. ആർത്തവം അവസാനിച്ചതിന് ശേഷം ആർത്തവവിരാമം ആരംഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പെരിമെനോപോസ്.
ഈസ്ട്രജൻ പോലെയുള്ള ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നതായുള്ള തെറ്റായ വിവരം തലച്ചോറിലേക്ക് അയയ്ക്കുകയും അമിതമായി വിയർക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

പ്രമേഹം

പ്രമേഹമുള്ളവർക്ക്, വിയർപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ മുന്നറിയിപ്പാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടർമാർ പറയുന്നു. അല്ലെങ്കിൽ അത് ജീവന് ഭീഷണിയാകാം.

ഹൈപ്പർതൈറോയിഡിസം

ഹൈപ്പർതൈറോയിഡിസം അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുന്നത് തൈറോക്‌സിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും അമിതമായ വിയർപ്പിന് കാരണമാകുകയും ചെയ്യും.

ഇത് നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കുകയും മറ്റ് നിരവധി ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യും:

  • അസ്വസ്ഥതയും ഉത്കണ്ഠയും
  • ഉയർന്ന ഹൃദയമിടിപ്പ്
  • ഉറക്കമില്ലായ്മ
  • ഹൃദയാഘാതം

ധമനികളിലെ തടസ്സം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, ഈ അവസ്ഥയിൽ നിങ്ങൾ അമിതമായി വിയർക്കുന്നു.

Also Read: അമിതമായി വെള്ളം കുടിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കുമോ?

കാൻസർ

ലിംഫോമ, രക്താർബുദം, അസ്ഥിയിലെ കാൻസർ, കരൾ കാൻസർ തുടങ്ങിയ ചില തരത്തിലുള്ള ക്യാൻസറുകളിൽ ഡയഫോറെസിസ് ഒരു സാധാരണ പ്രതിഭാസമാണ്. ക്യാൻസർ ചികിത്സ പോലും അമിതമായ വിയർപ്പിന് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.

ലഹരിയിൽ നിന്ന് മുക്തി നേടുന്നത്

മദ്യമോ മയക്കുമരുന്നോ പോലുള്ള ലഹരികൾ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ നിങ്ങൾക്ക് ധാരാളം വിയർപ്പ് അനുഭവപ്പെടാം.

അലർജികൾ

നിങ്ങളുടെ ശരീരത്തിന് അലർജിയുണ്ടാക്കുന്ന ഒരു പദാർത്ഥവുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകുന്ന ശരീരത്തിന്റെ പ്രതികരണമാണ് അലർജി. ഇത്തരം സന്ദർഭങ്ങളിൽ അമിതമായി വിയർപ്പ് അനുഭവപ്പെടുന്നു.

(Disclaimer: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പോ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക.)

Content Summary: Diaphoresis – Reasons for sweating profusely even when it’s not hot