ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ചിട്ടയായ ജീവിതരീതികൾ പിന്തുടർന്നാൽ പ്രമേഹത്തെ വരുതിയിൽ നിർത്താൻ സാധിക്കും. കൃത്യമായ ആഹാരരീതികൾ പിന്തുടരുകയാണ് അതിലൊന്ന്. ശരീരത്തിലെ ഇൻസുലിൻ പ്രതികരണം കൂട്ടുകയും പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഇതാ..
- നെല്ലിക്ക
ശരീരത്തിലെ കാർബോഹൈഡ്രേറ്റ് മെറ്റാബോളിസത്തെ നിയന്ത്രിക്കുന്ന മിനറലാണ് ക്രോമിയം. നെല്ലിക്കയിൽ ഈ മിനറൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും.
- ബ്ലാക്ക് ബെറി (ഞാവൽ പഴം)
ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള ജാംബോളിൻ എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
- കറുവപ്പട്ട
ഇൻസുലിൻ ഹോർമോൺ പ്രവർത്തിക്കുന്ന പോലെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട എന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ടക്ക് സാധിക്കും.
- പാവയ്ക്ക
ഇൻസുലിൻ പോലെ പ്രവർത്തിക്കാൻ കഴിയുന്ന പച്ചക്കറിയാണ് പാവയ്ക്ക. പ്രമേഹം നിയന്ത്രിക്കാൻ പാവക്കക്ക് ഉള്ള കഴിവ് പ്രസിദ്ധമാണല്ലോ.
- ഫ്ളാക്സ് സീഡുകൾ
നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ് എന്നിവയുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
Also Read: പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?
Content Summary: 5 foods to keep your diabetes in control