ഇന്നത്തെ കാലത്തെ പൊതുവെ കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. തിരക്കേറിയ ജീവിതരീതിയും മോശമായ ഭക്ഷണശീലവുമൊക്കെ ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം ഉൾപ്പടെയുള്ള ദുശീലങ്ങളും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കും. എന്നാൽ നന്നായി വ്യായാമം ചെയ്യുന്നവരിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിലും ഫാറ്റി ലിവർ പ്രശ്നങ്ങളുണ്ടാകുന്നില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
ഒരാളുടെ ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിക്കുമ്പോൾ, അത് ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ ഡിസീസ് (NAFLD) അല്ലെങ്കിൽ ക്രോണിക് ലിവർ ഡിസീസ് (CLD) ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. യുകെ ബയോബാങ്ക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാൻ തയ്യാറായാൽ ക്രോണിക് ലിവർ ഡിസീസ് സാധ്യത 38 ശതമാനവും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സാധ്യത 47 ശതമാനവും കുറയ്ക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിനായി ഓരോ ദിവസവു 2500 ചുവടുകൾ അധികമായി നടന്നാൽ മതിയെന്നാണ് പഠനസംഘം നിർദേശിക്കുന്നത്.
യുകെ ബയോബാങ്കിലെ 96,688 പങ്കാളികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2013-നും 2015-നും ഇടയിലുള്ള അഞ്ചരവർഷ കാലയളവിൽ അക്സിലറോമീറ്ററിൽനിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം, കരൾ രോഗസാധ്യത, അതുമൂലമുള്ള മരണനിരക്ക് എന്നിവയൊക്കെ പഠനത്തിൽ വിശകലനം ചെയ്തു.
Also Read: World Liver Day: ഫാറ്റി ലിവർ ലക്ഷണങ്ങൾ എന്തൊക്കെ?
വിട്ടുമാറാത്ത കരൾ രോഗങ്ങൾ ഉള്ളവരിൽ ശാരീരികപ്രവർത്തനങ്ങൾ എത്രത്തോളം കുറഞ്ഞിരിക്കുന്നുവെന്ന വസ്തുത ഡാറ്റ വിലയിരുത്തതിയതിൽനിന്ന് പഠനസംഘം മനസിലാക്കി. ഒരു ദിവസം 2500 ചുവട് അധികമായി നടക്കുന്നവരിൽ കരൾരോഗ സാധ്യതയും, അതുമൂലമുള്ള മരണങ്ങളും കുറവാണെന്ന് പഠനസംഘം കണ്ടെത്തി. ദിവസവും രാവിലെയോ വൈകിട്ടോ നടക്കാനാണ് പഠനസംഘം നിർദേശിക്കുന്നത്.
Content Summary: Being not idle can keep your liver healthy