ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്. മുശ്യശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്. ശരീരത്തിൽ ഏകദേശം 60 ശതമാനം ജലം അടങ്ങിയിരിക്കുന്നു. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ദിവസം 7-8 ഗ്ലാസ് വെള്ളം കുടിക്കണം. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോല വെള്ളം കുടി അമിതമായാൽ ആരോഗ്യം അപകടത്തിലാകും.
അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ജലവിഷബാധ, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില ഘട്ടത്തിൽ ഇവ അതീവ ഗുരുതരമായി മാറിയേക്കാം. അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുന്നതിനെ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുന്നത്.
ശരീരത്തിന് ദ്രാവക ബാലൻസ്, രക്തസമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും അതുപോലെ ഞരമ്പുകൾ, പേശികൾ എന്നിവയുടെ പ്രവർത്തനത്തിനും സോഡിയം ആവശ്യമാണ്. സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 മുതൽ 145 മില്ലിക്വിവലന്റ്/ലിറ്റർ (mEq/L) ആണ്. സോഡിയത്തിൻറെ അളവ് കുറയാതിരിക്കാൻ ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുകയാണ് വേണ്ടത്.
നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, രക്തത്തിലെ സോഡിയത്തിന്റെ അളവ് വളരെ കുറയുമ്പോൾ, അധിക ജലം കോശങ്ങളിലേക്ക് പ്രവേശിക്കുകയും അവ വീർക്കുകയും ചെയ്യുന്നു. ഈ വീക്കം തലച്ചോറിൽ വന്നാൽ അതീവ അപകടകരമാണ്.
സോഡിയത്തിൻറെ അളവ് കുറയുമ്പോഴുള്ള ലക്ഷണങ്ങൾ
- ഓക്കാനം
- തലവേദന
- ക്ഷീണം
- കുറഞ്ഞ രക്തസമ്മർദ്ദം
- ഊർജ്ജ നഷ്ടം
- പേശി ബലഹീനതയും മലബന്ധവും
- കോച്ചിപിടിത്തം
ഹൈപ്പോനാട്രീമിയ ചികിത്സ
അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹൈപ്പോനട്രീമിയയുടെ ചികിത്സ.
- ഇൻട്രാവണസ് ദ്രാവകം
- സോഡിയം നിലനിർത്തുന്ന മരുന്നുകൾ
- ഡയാലിസിസ്
Also Read: അമിതമായി വെള്ളം കുടിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കുമോ?
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പോ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: Hyponatremia: Drinking excessive amount of water can reduce sodium in the body