Skin Cancer: ഈ ലക്ഷണങ്ങൾ താരനാണെന്ന് തെറ്റിദ്ധരിച്ചേക്കാം!

തലയോട്ടിയിലും സ്കിൻ കാൻസർ വരാനുള്ള സാധ്യതകൾ ഉണ്ടെന്ന് പലരും വിശ്വസിക്കില്ല. എന്നാൽ, സ്കിൻ കാൻസറിന്റെ അത്ര അറിയപ്പെടാത്ത ഒരു രൂപമാണ് തലയോട്ടിയിലെ കാൻസർ. ഹാനികരമായ അൾട്രാവയലറ്റ് (UV) വികിരണം മൂലം തലയോട്ടിയിലെ കാൻസർ ഉണ്ടാകാം.

ശിരോചർമ്മം സാധാരണയായി രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ, ചർമ്മത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇത് തലയോട്ടിയിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, താരൻ പോലുള്ള ചർമ്മ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യത കൂടുതലാണ്.

തലയോട്ടിയിലെ കാൻസറിന്റെ ചില പൊതുവായ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ഉണങ്ങാത്തതോ വീണ്ടും വരുന്നതോ ആയ വൃണങ്ങൾ തലയോട്ടിയിലെ ക്യാൻസറിന്റെ ലക്ഷണമാകാം.
  • തലയോട്ടിയിലെ ഒരു പ്രത്യേക ഭാഗത്ത് വിട്ടുമാറാത്ത ചൊറിച്ചിൽ തലയോട്ടിയിലെ ക്യാൻസറിന്റെ ലക്ഷണമാകാം.
  • ശിരോചർമ്മത്തിൽ ഒരു പുതിയ മുഴയോ നീർവീക്കമോ വന്ന് കാലക്രമേണ ഇത് വളരുന്നതും തലയോട്ടിയിലെ ക്യാൻസറിന്റെ ലക്ഷണമാണ്.
  • തലയോട്ടിയിൽ നിന്ന് കാരണമില്ലാത്ത രക്തസ്രാവവും ഒരു മുന്നറിയിപ്പ് അടയാളമാണ്.

തലയോട്ടിയിലെ രോമവളർച്ചയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് നല്ലതാണ്. മുടി കൊഴിയുന്നതോ കാണാം കുറയുന്നതു പോലുള്ള മാറ്റങ്ങൾ കാൻസർ കാരണമാകണമെന്നില്ല.

Content Summary: Symptoms of skin cancer on scalp that can be mistaken for dandruff