4-7-8 ശ്വസന രീതി; 60 സെക്കൻഡിനുള്ളിൽ ഉറങ്ങാനുള്ള മാജിക്

നിങ്ങൾക്ക് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടോ? ഉറക്കമില്ലായ്മ ഇന്ന് പലരും നേരിടുന്ന വെല്ലുവിളിയാണ്. ഉറക്കപ്രശ്നങ്ങൾക്ക് അനവധി പരിഹാരങ്ങളുണ്ട്.

ഉറക്കപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനായ ഡോ. മൈക്കൽ ബ്രൂസ് നിർദേശിക്കുന്ന 4-7-8 ശ്വസന രീതി ഉപയോഗിച്ച് 60 സെക്കൻഡിനുള്ളിൽ ഉറങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

എന്താണ് 4-7-8 ശ്വസന രീതി?

4-7-8 ശ്വസന രീതി ഉപയോഗിച്ച് 60 സെക്കൻഡിനുള്ളിൽ ഉറങ്ങാം. ‘സ്ലീപ്പ് ഡോക്ടർ’ മൈക്കൽ ബ്രൂസ് ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകൾ ഈ രീതിയെ പിന്തുണക്കുന്നു. ഡോ ബ്രൂസ് തന്റെ ജനപ്രിയ ടിക് ടോക്ക് അക്കൗണ്ടായ @thesleepdoctor-ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഈ രീതി വിശദീകരിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പോ അർദ്ധരാത്രിയിലോ നമ്മുടെ ഹൃദയമിടിപ്പ് എങ്ങനെ കുറയ്ക്കാം എന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് അദ്ദേഹം ഉറങ്ങാനുള്ള ഈ മാജിക് നിർദേശിച്ചത്. ഇത് എങ്ങനെയാണെന്ന് നോക്കാം..

നാല് വരെ എണ്ണിക്കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കുക. ഏഴ് വരെ എണ്ണിക്കൊണ്ട് ശ്വാസം പിടിച്ചുവെയ്ക്കുക. എട്ടുവരെ എണ്ണിക്കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക.

ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അധിക കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ഇത് നിങ്ങളുടെ ഹൃദയം ചെയ്യേണ്ട ജോലിയുടെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

Also Read: നന്നായി ഉറങ്ങണോ? എങ്കിൽ കിടക്കാൻ പോകുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ ഒഴിവാക്കൂ

4-7-8 ശ്വസന രീതി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും സ്വാഭാവികവുമായ മാർഗമാണ്. ഈ രീതി അവലംബിക്കുന്നതിലൂടെ ഉറങ്ങാൻ മരുന്നുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

ദൈനംദിന ദിനചര്യയിൽ ഈ ശീലം ഉൾപ്പെടുത്തിയാൽ, നിങ്ങൾക്ക് വേഗത്തിൽ ഉറങ്ങാൻ കഴിയും. മാത്രമല്ല, കൂടുതൽ സുഖകരമായ ഉറക്കം ലഭിക്കുകയും ചെയ്യും.

Content Summary: 4-7-8 breathing method is a magic method for falling asleep in 60 seconds