ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഹോർമോണാണ് തൈറോയ്ഡ് ഹോർമോൺ. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്തപ്പോൾ സംഭവിക്കുന്ന ഒരു സാധാരണ തൈറോയ്ഡ് രോഗമാണ് ഹൈപ്പോതൈറോയിഡിസം. ഈ അവസ്ഥ ക്ഷീണം, ശരീരഭാരം, വിഷാദം, തുടങ്ങിയ നിരവധി ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഒരു ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കഴിക്കേണ്ടത് ആവശ്യമാണെങ്കിലും, ഹൈപ്പോതൈറോയിഡിസം മികച്ച രീതിയിൽ നിയന്ത്രിക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ സഹായിക്കും. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്ന് നോക്കാം..
സമീകൃതാഹാരം
ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഉപാപചയം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പതിവ് വ്യായാമം
സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തൈറോയ്ഡ് ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണം ചെയ്യും. വ്യായാമം ശരീരഭാരം നിയന്ത്രിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ വ്യായാമങ്ങളും (നടത്തം, ജോഗിംഗ്, സൈക്ലിംഗ്) ശക്തി പരിശീലനവും നല്ലതാണ്. എന്നിരുന്നാലും, അമിതമായ വ്യായാമം തൈറോയ്ഡ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അമിതമായി വ്യായാമം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു പുതിയ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
മതിയായ ഉറക്കം
ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് ഗുണനിലവാരമുള്ള ഉറക്കം പ്രധാനമാണ്. ഹോർമോണുകളും മെറ്റബോളിസവും നിയന്ത്രിക്കുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. ഓരോ രാത്രിയും 7-9 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ പിന്തുടരേണ്ടതുണ്ട്. ഉറക്കത്തിന് സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉറക്കസമയത്തിന് മുമ്പ് വിശ്രമ വിദ്യകൾ പരിശീലിക്കുക.
Also Read: തൈറോയിഡ് പ്രശ്നങ്ങൾ സന്ധി വേദനയിലേക്ക് നയിക്കുമോ?
സ്ട്രെസ് മാനേജ്മെന്റ്
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം തൈറോയ്ഡ് പ്രവർത്തനത്തെ മോശമാക്കുകയും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദിനചര്യയിൽ സമ്മർദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുക.
Also Read: തൈറോയ്ഡ് നിയന്ത്രിക്കാൻ 3 സൂപ്പർഫുഡുകൾ
Content Summary: Lifestyle changes to manage hypothyroidism