ആരോഗ്യകരമായ ലൈംഗികബന്ധം കൊണ്ടുള്ള 6 ഗുണങ്ങൾ

ആരോഗ്യത്തോടെയുള്ള ജീവിതത്തിൽ സെക്സിന് നിർണായക സ്ഥാനമാണുള്ളത്. ദാമ്പത്യബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും നല്ല പങ്ക് ലൈംഗികബന്ധത്തിനുണ്ട്. സ്ഥിരതയാർന്ന ലൈംഗികബന്ധംകൊണ്ട് സ്ത്രീക്കും പുരുഷനും ലഭിക്കുന്ന 6 ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

1. ഉറക്കം

സെക്സിന് പിന്നാലെ നന്നായി ഉറങ്ങാൻ സാധിക്കുന്നു. ഇത് സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സെക്സ് ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ലൈംഗികതയിലൂടെ ഓക്സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ ഹാപ്പി ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടുത്തും. ഈ ഹോർമോണുകളുടെ പ്രവർത്തനമാണ് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. സെക്സിനുശേഷമുള്ള ഉറക്കം കൂടുതൽ ഗാഢമേറിയതായിരിക്കും. 

2. രക്തസമ്മർദ്ദം കുറയും

ലൈംഗികബന്ധം നല്ല വ്യായാമമാണ്. അരമണിക്കൂറോളം വ്യായാമം ചെയ്യുന്ന ഗുണം 10-15 മിനിട്ട് ദൈർഘ്യമുള്ള സെക്സിലൂടെ ലഭിക്കും. കൂടുതൽ കലോറി കത്തിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. ആഴ്ചയിൽ കുറഞ്ഞത് 3-4 ദിവസം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

3. വേദനയ്ക്ക് ആശ്വാസം

സെക്സിനുശേഷമുള്ള മണിക്കൂറുകളിൽ ശരീരത്തിലെ വേദനകൾ നല്ല ആശ്വാസം ലഭിക്കുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. ആർത്തവവേദന, കടുത്ത തലവേദന, നടുവേദന, കൈകാൽ വേദന, വയറുവേദന, കഴുത്തുവേദന എന്നിവയുള്ളവർക്ക് സെക്സിന് ശേഷമുള്ള മണിക്കൂറുകളിൽ വേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കുന്നുണ്ട്. 

Also Read: സെക്സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്!

4. മൂത്രാശയ അണുബാധ കുറയും

സെക്സ് സ്ത്രീകളിലും പുരുഷൻമാരിലും മൂത്രാശയ ആരോഗ്യം മെച്ചപ്പെടുത്തും. ഇതിൽ ഏറ്റവും പ്രധാനമാണ് മൂത്രാശയ അണുബാധ സാധ്യത കുറയ്ക്കുന്നത്. ലൈംഗികബന്ധത്തിലൂടെ സ്ത്രീകളിൽ പെൽവിക് ഫ്ലോർ പേശികൾക്ക് നല്ല വ്യായാമം ലഭിക്കും. ഇത് സ്ത്രീകളിൽ മൂത്രാശയനിയന്ത്രണം മെച്ചപ്പെടുത്തും. അറിയാതെ മൂത്രം പോകുന്ന പ്രശ്നത്തിനും സെക്സ് നല്ലൊരു പ്രതിവിധിയാണ്. 

5. ഓർമശക്തി മെച്ചപ്പെടും

സ്ഥിരതയാർന്ന ലൈംഗികബന്ധം സ്ത്രീകളിലും പുരുഷൻമാരിലും ഓർമശക്തിയും തലച്ചോറിന്‍റെ പ്രവർത്തനവും മെച്ചപ്പെടുത്തും. ഇതുസംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെക്സിന് ശേഷമുള്ള മണിക്കൂറുകളിൽ നടത്തിയ മെമ്മറി ടെസ്റ്റ് പരിശോധനയിൽ സ്ത്രീകളും പുരുഷൻമാരും നല്ല പ്രകടനം നടത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിൽ ഓർമശക്തിയും തലച്ചോറിന്‍റെ പ്രവർത്തനവും ഗണ്യമായി മെച്ചപ്പെടും. 

6. ചർമ ആരോഗ്യത്തിന് മികവേറും

ലൈംഗികത ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഫലപ്രദമാണ്. സെക്സിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ രക്തയോട്ടത്തിന് വേഗം കൂടും. ഇത് ഓക്സിജനും മറ്റ് പോഷകങ്ങളും കൂടുതൽ വേഗത്തിൽ ചർമകോശങ്ങളിലേക്ക് എത്താൻ സഹായിക്കും. ഇങ്ങനെ ചർമത്തിന് കൂടുതൽ തിളക്കം ലഭിക്കുകയും പ്രായമേറുന്നതും അതുമൂലമുള്ള കോശനാശവും കുറയുന്നു.

Content Summary: Sex is important for a healthy relationship. Let’s see what 6 benefits men and women get from regular sex.