പാൽ ഒരു സമീകൃതാഹാരമാണെന്നാണ് നമ്മളൊക്കെ പഠിച്ചിട്ടുള്ളത്. ഏറെ പോഷകങ്ങളും വിറ്റാമിനുകളും പാലിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയും ആവശ്യമായ അളവിൽ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ഇത് നല്ലതാണോ? ഇതേക്കുറിച്ച് ഹൈദരാബാദിലെ ന്യൂട്രീഷ്യനിസ്റ്റായ ഡോ. സീതാ റെഡി പറയുന്നത് കേൾക്കൂ…
- പാലിൽ പ്രോട്ടീനും ലാക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചില വ്യക്തികളിൽ ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യും.
- ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നത് കരൾ ആണ്. പ്രധാനമായും ഈ പ്രക്രിയ നടക്കുന്നത് രാത്രിയിലാണ്. എന്നാൽ കരളിന്റെ ഈ പ്രവർത്തനത്തെ തടസപ്പെടുത്താൻ പാലിന് കഴിയും. ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് കരളിന്റെ പ്രവർത്തനവേഗം കുറയ്ക്കും.
- ഉറങ്ങുന്നതിനുമുമ്പ് തണുത്ത പാൽ കുടിക്കുന്നത് ഒരു കാരണവശാലും നല്ലതല്ലെന്നും ഡോ. സീതാ റെഡ്ഡി പറയുന്നു.
- രാത്രിയിൽ പാൽ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇത് കുടൽ, വയർ എന്നിവയെ കൂടുതൽ അസ്വസ്ഥമാക്കും.
- ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുമ്പോൾ ശരീരഭാരം കൂടാനുള്ള സാധ്യതയുണ്ട്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 120 കലോറി അടങ്ങിയിട്ടുണ്ട്, ഈ കലോറികൾ ഉറക്കസമയത്ത് വേണ്ടത്ര കത്തിച്ചേക്കില്ല, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
Also Read: പാൽ കുടിച്ചാൽ കൊളസ്ട്രോളും ഹൃദ്രോഗവും കൂടുമോ?
Content Summary- Milk contains adequate amounts of calcium and vitamin D. It is very important for bone health. At least some people have the habit of drinking milk before going to bed. But is it good?