ശരീരഭാരം കുറയ്ക്കാൻ പപ്പായ നല്ലതാണോ? ആണെന്നതിന് 9 കാരണങ്ങൾ

പപ്പായ ദഹനത്തിന് അത്യുത്തമമാണെന്നും കരളിലെ വിഷാംശം ഇല്ലാതാക്കുമെന്നും പലർക്കും അറിയാവുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? വളരെക്കുറച്ച് കലോറി അടങ്ങിയതിനാൽ പപ്പായ മികച്ച ഒരു ലഘുഭക്ഷണമാണ്.

വർഷം മുഴുവനും ലഭിക്കുന്ന പഴമാണ് പപ്പായ. പപ്പായ മാത്രമായി കഴിക്കുന്നതിനുപുറമെ മറ്റ് വിഭവങ്ങളോടൊപ്പം ചേർത്തും കഴിക്കാം. ആൻറി ഓക്‌സിഡന്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയടങ്ങിയ പപ്പായ അതീവ രുചികരവുമാണ്.

എങ്ങനെയാണ് പപ്പായ ശരീരഭാരം കുറയാൻ സഹായിക്കുന്നത്?

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് പപ്പായ. എന്തൊക്കെയാണ് പപ്പായയെ ഈ ഗുണം ലഭിക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം.

  • ഉയർന്ന നാരുകൾ

നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്, കൂടുതൽ നേരം വിശക്കാതിരിക്കാൻ ഇത് സഹായിക്കും. അതുകൊണ്ട് കൂടുതൽ തവണ ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയുന്നു. ഇങ്ങനെ ശരീരഭാരം കുറയാൻ പപ്പായ സഹായിക്കുന്നു.

  • നീർക്കെട്ട് മാറ്റുന്നു

ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായ പപ്പൈൻ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണമനുസരിച്ച്, ശരീരത്തിലെ നീരുകൾ ഭാരം വർദ്ധിക്കാൻ ഒരു കാരണമാണ്.

  • ദഹനത്തെ സഹായിക്കുന്നു

പപ്പായയിൽ പപ്പെയ്‌നും ചിമോപാപൈനും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. വയറ്റിലെ അൾസർ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കുടലിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയാൻ കാരണമാകുന്നു.

  • ശരീരം വിഷവിമുക്തമാക്കുന്നു

പപ്പായയിൽ പ്രകൃതിദത്ത നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വൻകുടലിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

  • പ്രോട്ടീൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു

ചിലർക്ക് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറവായിരിക്കും. ദുർബലമായ ആമാശയമായിരിക്കും ഇവരിൽ. അത്തരം ആളുകൾക്ക്, പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ വളരെ സഹായകരമാണ്. മാംസം ദഹിപ്പിക്കാനും മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. തടി കുറയ്‌ക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ.

  • അണുബാധകൾക്കെതിരെ പോരാടുന്നു

ചില ആളുകൾക്ക് ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ചില സ്വയം രോഗപ്രതിരോധ രോഗങ്ങൾ ബാധിക്കാറുണ്ട്. രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്ന ആൻറി വൈറൽ, ആൻറി പാരാസൈറ്റിക് ഗുണങ്ങൾ പപ്പായ വർദ്ധിപ്പിക്കുന്നു.

  • മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

പപ്പായയിൽ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ദഹന എൻസൈമാണ്, പ്രോട്ടീൻ ദഹനത്തിന് സഹായകരവുമാണ്. പപ്പെയ്ൻ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുമ്പോൾ ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് വർദ്ധിക്കുന്നു. അതിനാൽ, നല്ല ദഹനം മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

  • കുറഞ്ഞ കലോറി

പപ്പായയിൽ കലോറി കുറവാണ്. ഓരോ 100 ഗ്രാം പപ്പായയിലും 43 കലോറിയാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ എ, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണ് പപ്പായ. ധാരാളം നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്.

  • കൊഴുപ്പ് വിഘടിപ്പിക്കാൻ സഹായിക്കുന്നു

ലോകത്തിലെ ഏറ്റവും മികച്ച കൊഴുപ്പ് വിഘടിപ്പിക്കുന്ന ഭക്ഷണമായാണ് പപ്പായ അറിയപ്പെടുന്നത്. രുചികരവും പോഷകസമൃദ്ധവുമായ ഈ പഴം അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഹാനികരമായ ട്രാൻസ് ഫാറ്റ്, ലിപിഡുകൾ എന്നിവ നശിപ്പിക്കാനും ഇല്ലാതാക്കാനും മാത്രമല്ല, ശരീരത്തെ പോഷിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഇത്രയേറെ ഗുണങ്ങളുള്ള പപ്പായ കഴിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടെന്ന് സാരം.

Also Read: പപ്പായ കഴിക്കുന്നത് നല്ലതാണോ? ആരോഗ്യഗുണങ്ങളും പാർശ്വഫലങ്ങളും അറിയാം

Content Summary: Papaya is a year-round fruit. Papaya is known to be excellent for digestion and liver detoxification. Packed with antioxidants, important minerals and vitamins, papaya is also extremely tasty.