മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ സൂചനയാകാം

അമിതമായ മാനസിക സമ്മർദ്ദം ഒരാളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് അവഗണിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. സമയബന്ധിതമായ ഇടപെടൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്. ഹൃദയാരോഗ്യം മോശമാണെന്നതിന്റെ ലക്ഷണങ്ങൾ അവഗണിക്കരുത്.

മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്?

വ്യക്തിപരമായ അല്ലെങ്കിൽ തൊഴിൽപരമായ ജീവിതത്തിൽ നിന്നാണ് മാനസിക സമ്മർദ്ദം ഉണ്ടാകുന്നത്. സമയപരിധി പാലിക്കാനുള്ള കഴിവില്ലായ്മ, സാമ്പത്തിക നഷ്ടം, പ്രിയപ്പെട്ട ഒരാളുടെ മരണം എന്നിവയെല്ലാം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

സന്ധി വേദന, വന്ധ്യത, അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയ്ക്ക് മാത്രമല്ല ഹൃദയ പ്രശ്നങ്ങൾക്കും മാനസിക സമ്മർദ്ദം കാരണമാകും.

ഉയർന്ന സമ്മർദ്ദം ഹൃദയത്തെ ബാധിക്കുകയും ധമനികളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു, ഇത് രക്തപ്രവാഹം തടസപ്പെടാൻ കാരണമാകുന്നു.

അമിതമായ മാനസിക സമ്മർദ്ദം പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം എന്നിവയ്ക്കും കാരണമാകും.

ഓക്കാനം, ഛർദ്ദി എന്നിവ പോലും ഒരാൾ ശ്രദ്ധിക്കേണ്ട സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്.

ഉദാഹരണത്തിന്, വിട്ടുമാറാത്ത ഉത്കണ്ഠയുള്ള ഒരാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് സാധ്യതയുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. അമിതവണ്ണം രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിപ്പിക്കും. സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയരുന്നത് കാരണം വേണ്ടത്ര ഉറക്കം ലഭിക്കാത്തതും, രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Also Read: മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇതാ 7 വഴികൾ

കൂടാതെ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ദഹനപ്രശ്നങ്ങൾ, വർദ്ധിച്ച രക്തസമ്മർദ്ദം, നീർക്കെട്ട്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയൽ എന്നിവയും കടുത്ത മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെല്ലാം സൂചിപ്പിക്കുന്നത് മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നമുണ്ടാക്കുന്നു എന്നാണ്.

കൗൺസിലിംഗിലൂടെയോ യോഗ, ധ്യാനം തുടങ്ങിയ റിലാക്‌സേഷൻ ടെക്‌നിക്കുകൾ സ്വീകരിച്ചോ മാനസിക സമ്മർദ്ദം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു പുറമേ, എല്ലാ സുപ്രധാന പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക, രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക. മാനസിക സമ്മർദ്ദത്തിനെ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കാതിരിക്കുക.

Content Summary: Excessive stress can negatively affect one’s heart health. Ignoring it will get you into trouble. Timely intervention is important to manage cardiovascular problems and improve quality of life. Don’t ignore signs of poor heart health.