നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നതും ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നതുമായ പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഓക്സിഡേറ്റീവ് സ്ട്രെസിന് കാരണമാകുന്ന, ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന അപകടകരമായ പദാർത്ഥങ്ങളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുന്നത് വിവിധ ആന്റിഓക്‌സിഡന്റുകളാണ്. ഹൃദ്രോഗം, കാൻസർ, ടൈപ്പ് 2 പ്രമേഹം, മറ്റ് പല വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയെല്ലാം ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമാണ് ഉണ്ടാകുന്നത്. ആന്റിഓക്‌സിഡന്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും. അതിനുവേണ്ടി നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, കൂൺ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പോലുള്ള വിവിധതരം സസ്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.
പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്രയുടെ അഭിപ്രായത്തിൽ, “ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമായ സംയുക്തങ്ങളാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ അടിഞ്ഞുകൂടുമ്പോൾ അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. നിങ്ങളുടെ ഡിഎൻഎയ്ക്കും നിങ്ങളുടെ കോശങ്ങളിലെ മറ്റ് പ്രധാന ഘടനകൾക്കും ഇത് കേടുപാടുകൾ വരുത്തിയേക്കാം.” ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആന്റിഓക്‌സിഡന്റ് അടങ്ങിയ 6 ഭക്ഷണങ്ങൾ
- ബ്ലൂബെറി
ആന്തോസയാനിനുകളും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ ഉയർത്തുകയും ചെയ്തുകൊണ്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
- ബീൻസ്
ബീൻസിൽ കെംഫെറോൾ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത നീർക്കെട്ട് കുറയ്ക്കുകയും ക്യാൻസർ വളർച്ചയെ തടയുകയും ചെയ്യുന്നു.
- ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിലടങ്ങിയ ബീറ്റാലെയിൻസ് എന്ന ആന്റിഓക്സിഡന്റ് വൻകുടലിലും ദഹനനാളത്തിലും ഉണ്ടാകുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
- ചീര
ചീരയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മറ്റ് ദോഷകരമായ പ്രകാശ തരംഗദൈർഘ്യങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.
ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പല വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
Also Read: ഭംഗിയും രുചിയും മാത്രമല്ല, കാപ്സിക്കത്തിന് ഗുണങ്ങളും ഏറെയുണ്ട്!
Content Summary: Various antioxidants protect body cells from harmful substances known as free radicals, which cause oxidative stress. By increasing antioxidant intake, various health problems can be addressed.