രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനുള്ള 3 തരം ഭക്ഷണങ്ങൾ

രക്തചംക്രമണ പ്രശ്നങ്ങൾ ഇന്ന് വളരെ വ്യാപകമാണ്. ശരീര വേദന, മലബന്ധം, മരവിപ്പ്, ദഹനപ്രശ്‌നങ്ങൾ, കൈകളോ കാലുകളോ മരവിക്കുന്നത് എന്നിവ രക്തപ്രവാഹം കുറയുന്നതിന്റെ ഫലമായുണ്ടാകുന്ന ചില ലക്ഷണങ്ങൾ മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങൾ ഗുരുതരമായാൽ ചികിത്സിക്കാൻ മരുന്ന് ഉപയോഗിക്കാം. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന്, നിങ്ങൾക്ക് പ്രത്യേക ഭക്ഷണങ്ങളും ജീവിതശൈലി മാറ്റങ്ങളും പിന്തുടരാം. ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങളുണ്ടെന്ന് ആയുർവേദ ഹെൽത്ത് കോച്ചായ ഡോ ഡിംപിൾ ജംഗ്ദ പറയുന്നു. ബദാം, ബിറ്റർസ്വീറ്റ് ചോക്ലേറ്റ്, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പോലും അവയിൽ ഉൾപ്പെടുന്നു. ക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ചുവപ്പ് നിറമുള്ള പഴങ്ങളും പച്ചക്കറികളും

മാതളനാരങ്ങ, മുന്തിരി, കാരറ്റ്, ബീറ്റ്റൂട്ട്, ടേണിപ്സ്, ഉള്ളി, കറുവപ്പട്ട, മുളക്, ചീര എന്നിവ പോലുള്ള ചുവന്ന നിറമുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ പുതിയ രക്തം ഉത്പാദിപ്പിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ശക്തമായ വാസോഡിലേറ്ററുകളായ പോളിഫിനോൾ ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളും മാതളനാരങ്ങയിൽ കൂടുതലാണ്. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്താനും പേശി ടിഷ്യുവിന്റെ ഓക്സിജൻ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ബീറ്റ്റൂട്ട്, ചീര പോലുള്ള പച്ചക്കറികളിൽ നൈട്രേറ്റുകൾ കൂടുതലാണ്, ഇതിനെ ശരീരം നൈട്രിക് ഓക്സൈഡായി മാറുന്നു. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വിശ്രമിക്കാൻ അനുവദിക്കുകയും പേശികളിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കറുവാപ്പട്ട ഹൃദയത്തിലേക്ക് രക്തം നൽകുന്ന കൊറോണറി ആർട്ടറിയിലെ രക്തക്കുഴലുകളുടെ വികാസവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നു.

ഉള്ളിയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, രക്തയോട്ടം വർദ്ധിക്കുമ്പോൾ നിങ്ങളുടെ ധമനികളെയും സിരകളെയും വികസിക്കാൻ സഹായിക്കുന്നു.

വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ടിഷ്യുകളിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ വിശ്രമിക്കാൻ അനുവദിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

  1. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ടാംഗറിൻ, നെല്ലിക്ക, ആൻറി ഓക്സിഡൻറുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയ മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ കൂടുതൽ കഴിക്കുക. ഇത് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു, അങ്ങനെ രക്തസമ്മർദ്ദവും ധമനികളിലെ കാഠിന്യവും കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും നൈട്രിക് ഓക്സൈഡ് ഉൽപാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. ബദാം, വാൽനട്ട് & ഡാർക്ക് ചോക്ലേറ്റ്

അഞ്ച് ബദാം, ഒരു വാൽനട്ട്, ഒരു കഷണം ഡാർക്ക് ചോക്ലേറ്റ് എന്നിവ ദിവസവും കഴിക്കുക.

ബദാമിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്ത വിതരണം വർദ്ധിപ്പിക്കുന്നു.
നൈട്രിക് ഓക്സൈഡും രക്തപ്രവാഹവും ഉത്തേജിപ്പിക്കുന്ന ALA, വിറ്റാമിൻ ഇ എന്നിവയും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ് ഫ്ലേവനോയ്ഡുകളുടെ സമ്പന്നമായ ഉറവിടമാണ്, കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.

ഇത് കൂടാതെ, അയൺ, ബി 12, ബി 9 (ഫോളിക് ആസിഡ്), വിറ്റാമിൻ എ, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് ആർബിസിയുടെ ഉൽപ്പാദനം മെച്ചപ്പെടുത്താനും അതുവഴി രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇതോടൊപ്പം കോഫി ഷുഗർ ബോഡി സ്‌ക്രബ് ഉപയോഗിച്ച് നിങ്ങൾക്ക് ഫുൾ ബോഡി മസാജ് ചെയ്യാം. വെള്ളം, വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ എന്നിവയിൽ ചേർത്ത് ശരീരത്തിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. വിവിധ യോഗ ആസനങ്ങളും രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും.

Also Read: അത്ഭുതപ്പെടേണ്ട, ഈ ഭക്ഷണങ്ങൾ ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്

രക്തം കുറവുണ്ടെങ്കിലോ രക്തചംക്രമണ പ്രശ്നങ്ങളുടെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

Content Summary: To increase blood circulation in the body, you can follow specific foods and lifestyle changes. Let’s see what are the various foods that help maintain healthy blood flow.