മാനസിക സമ്മർദ്ദവും ഹൃദയാരോഗ്യവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകളുടെ ഹൃദയത്തിന് ആരോഗ്യം കുറവായിരിക്കും.
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി, ശരീരം അനങ്ങാതിരിക്കുന്നത് എന്നിവ പോലെ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദം.
നിങ്ങൾ സമ്മർദപൂരിതമായ ഒരു സാഹചര്യത്തിലാകുമ്പോൾ, നിങ്ങളുടെ ശരീരം കോർട്ടിസോൾ, എപിനെഫ്രിൻ (അഡ്രിനാലിൻ) പോലുള്ള രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു.
ധമനികളിലെ വീക്കം, രക്തം കട്ടപിടിക്കൽ, രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തൽ എന്നിവയുണ്ടാക്കാൻ മാനസിക സമ്മർദ്ദത്തിന് കഴിയും, ഇവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു.
മാനസിക സമ്മർദ്ദം നിങ്ങളുടെ മാനസികാവസ്ഥ, ഉറക്കം, വിശപ്പ് എന്നിവയെ തടസ്സപ്പെടുത്തും. നിങ്ങളുടെ ദിനചര്യയെ ബാധിക്കുന്നതിനു പുറമേ, ഉയർന്ന തലത്തിലുള്ള വൈകാരിക സമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) അനുസരിച്ച്, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഹൃദ്രോഗത്തിന് കാരണമാകും, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരണത്തിന്റെ പ്രധാന കാരണമാണ്. ഉയർന്ന രക്തസമ്മർദ്ദം, നീർക്കെട്ട് എന്നിവയുൾപ്പെടെ ഉണ്ടാക്കുകയും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും.
ജോലി സംബന്ധമായ സമ്മർദ്ദം ഏട്രിയൽ ഫൈബ്രിലേഷൻ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകും.
Also Read: മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ സൂചനയാകാം
സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?
ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക എന്നതാണ്. അതിനുവേണ്ടി എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
- ശാരീരിക പ്രവർത്തനങ്ങൾ
പതിവ് വ്യായാമം സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ആരോഗ്യകരമായ ഭക്ഷണക്രമം
പൂരിത, ട്രാൻസ് ഫാറ്റ്, കൊളസ്ട്രോൾ, സോഡിയം എന്നിവ കുറഞ്ഞ സമീകൃതാഹാരം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.
- റിലാക്സേഷൻ ടെക്നിക്കുകൾ
ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ധ്യാനം, പുരോഗമന പേശികളുടെ വിശ്രമം തുടങ്ങിയ പരിശീലനങ്ങൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
- സാമൂഹിക പിന്തുണ
ശക്തമായ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ തേടുന്നതും സമ്മർദ്ദം നിയന്ത്രിക്കുന്നതിന് പ്രയോജനകരമാണ്.
- ടൈം മാനേജുമെന്റ്
സമയം ഫലപ്രദമായി വിനിയോഗിക്കുന്നത് അമിതഭാരം അനുഭവിക്കുന്നുവെന്ന തോന്നൽ കുറയ്ക്കും. ഇത് മാനസിക സമ്മർദ്ദം കുറയാൻ സഹായകരമാണ്.
- പ്രൊഫഷണൽ സഹായം
സമ്മർദ്ദം നിങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ, ഒരു മാനസികാരോഗ്യ പ്രൊഫഷണലിൽ നിന്ന് സഹായം തേടേണ്ടത് പ്രധാനമാണ്.
Content Summary: Stress is one of the major risk factors for heart disease, as are high blood pressure, high cholesterol, diabetes, obesity, and physical inactivity.