നേരത്തേ എഴുന്നേൽക്കുന്ന ശീലത്തിലേക്ക് മാറാൻ എന്തൊക്കെ ചെയ്യാം

നമ്മളിൽ പലരും രാവിലെ നേരത്തേ എഴുന്നേൽക്കാൻ മടി കാണിക്കുന്നവരാണ്. ജോലിക്ക് പോകുന്നവരും സ്കൂളിൽ പോകുന്നവരും നേരത്തെ എഴുന്നേറ്റേ പറ്റൂ. എന്നാലും പലർക്കും അതിരാവിലെ എഴുന്നേറ്റ് ഉൽപ്പാദനക്ഷമമായ ഒരു പ്രഭാതത്തിലേക്ക് ഇറങ്ങുക എന്ന ആശയം ഒരു വിദൂര സ്വപ്നമായി തോന്നിയേക്കാം. അതിരാവിലെ തന്നെ ദിവസം ആരംഭിക്കാൻ നമുക്കെല്ലാവർക്കും ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.

മസ്തിഷ്കത്തെക്കുറിച്ചും അതിന്റെ വിശ്രമാവസ്ഥയെക്കുറിച്ചും-ഉറക്കത്തെക്കുറിച്ചും കൂടുതലറിയുമ്പോൾ, സർക്കാഡിയൻ താളത്തിന്റെ പ്രാധാന്യം നമുക്ക് മനസിലാകും. ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്ന ആന്തരിക പ്രക്രിയയാണ് സർക്കാഡിയൻ താളം എന്ന് വേണമെങ്കിൽ പറയാം. സ്വാഭാവികമായ സർക്കാഡിയൻ താളം രാത്രിയിൽ ഉണർന്നിരിക്കാനാണ് പ്രേരിപ്പിക്കുന്നതെങ്കിലും ചില പരിശീലനങ്ങളിലൂടെ ഈ താളം മാറ്റിയെടുക്കാൻ സാധിക്കും. സമൂഹം 9 മുതൽ 5 വരെ എന്ന സമയക്രമത്തിൽ തുടരുമ്പോൾ അതിരാവിലെ എഴുന്നേറ്റ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നവർക്ക് മറ്റുള്ളവരെക്കാൾ മുൻഗണന ലഭിക്കും.

നേരത്തെ എഴുന്നേൽക്കാൻ എന്തൊക്കെ ചെയ്യാം?

നമ്മുടെ സമൂഹത്തിൽ രണ്ടുതരം ആളുകളുണ്ട്. നേരത്തെ എഴുന്നേൽക്കുന്നവരും വൈകി എഴുന്നേൽക്കുന്നവരും. വൈകി എഴുന്നേൽക്കുന്നവർ പൊതുവെ മടിയന്മാരായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ എഴുന്നേൽക്കുന്നവർ കൂടുതൽ ഊർജ്ജസ്വലരായിരിക്കും. അവർക്ക് ദിവസത്തിൽ കൂടുതൽ മണിക്കൂറുകൾ ലഭിക്കുന്നു.

  • ചെറിയ മാറ്റങ്ങളിൽ ആരംഭിക്കാം

കൂടുതൽ ഉൽപ്പാദനക്ഷമമായ ജീവിതത്തിന് നേരത്തെ എഴുന്നേൽക്കുന്നതാണ് ഉചിതം നേരത്തെ എഴുന്നേൽക്കാൻ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അലാറത്തിലെ സമയം നേരത്തെ ആക്കുക എന്നതാണ്. ഒറ്റയടിക്ക് മാറ്റം വരുത്തരുത്. അത് ഒന്നോ രണ്ടോ പ്രഭാതങ്ങൾക്കപ്പുറം പാലിക്കാൻ കഴിയാതെ വരും. മറിച്ച്, ഓരോ ദിവസം ഇടവിട്ട് അലാറത്തിലെ സമയം 15 മിനിറ്റ് മുൻപേ സെറ്റ് ചെയ്യുക. ക്രമേണ ഉണരുന്ന സമയം മാറ്റിയെടുക്കാം.

  • സ്നൂസിങ് വേണ്ട

അലാറം സ്‌നൂസ് ചെയ്യാനുള്ള ത്വരയെ ചെറുക്കുക എന്നത് പരിഹരിക്കാനാകാത്ത ഒരു ജോലിയായി തോന്നിയേക്കാം, എന്നാൽ യഥാർത്ഥത്തിൽ ഇത് നിങ്ങളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ആദ്യത്തെ അലാറത്തിന് ശേഷമാണ് എഴുന്നേൽക്കാനുള്ള ഏറ്റവും എളുപ്പമുള്ള നിമിഷം, ഓരോ സ്‌നൂസിലും അത് ബുദ്ധിമുട്ടാകുന്നു. ആദ്യത്തെ അലാറം മുഴക്കുമ്പോൾ ആ വസ്തുത സ്വയം ഓർമ്മിപ്പിക്കാൻ ശ്രമിക്കുക, സ്‌നൂസ് ചെയ്യാനുള്ള ത്വരയെ ചെറുക്കുക.

  • വെളിച്ചത്തിലേക്ക് സ്വയം ഇറങ്ങുക

രാവിലെ ആദ്യം തെളിച്ചമുള്ള പ്രകാശമേൽക്കുന്നത് നിങ്ങളുടെ ബോഡി ക്ലോക്ക് പുനഃസജ്ജമാക്കാനും മെലറ്റോണിന്റെ (നിങ്ങൾക്ക് ഉറക്കം ഉണ്ടാക്കുന്ന രാസവസ്തു) ഉൽപാദനത്തെ അടിച്ചമർത്താനും സഹായിക്കുന്നു. സാധ്യമെങ്കിൽ, എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം 20 മുതൽ 30 മിനിറ്റ് വരെ പ്രകാശം നിങ്ങളുടെ മുഖത്ത് ഏൽക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഒരു ചെറിയ നടത്തത്തിന് പോകുക.

  • സ്ഥിരത പാലിക്കുക

നിങ്ങളുടെ ബോഡി ക്ലോക്ക് പുനഃസജ്ജമാക്കുന്നത് അർത്ഥശൂന്യമായ കാര്യമല്ല, ഇതിന് പൊതുവെ സ്ഥിരത ആവശ്യമാണ്. അതായത് ഉറങ്ങുന്നതിനു ഉണരുന്നതിനും കൃത്യമായ സമയം പാലിക്കണം. ഒഴിവു ദിവസങ്ങളിൽ പോലും ഒരേ സമയത്ത് ഉണരുന്നതും എഴുന്നേൽക്കുന്നതും നേരത്തെ എഴുന്നേൽക്കുന്നത് എളുപ്പമാക്കും.

  • പ്രഭാതഭക്ഷണത്തിൽ ഉയർന്ന പ്രോട്ടീൻ ഉൾപ്പെടുത്തുക

ഉറക്കമുണർന്നതിന് ശേഷം നിങ്ങൾക്ക് വിശപ്പ് തോന്നിയേക്കില്ല, എന്നാൽ രാവിലെ ഭക്ഷണം കഴിക്കുന്നത് ആ ദിവസത്തെ ശരിയായി ക്രമീകരിക്കുന്നതിന് പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം, അതായത് മുട്ട, വാഴപ്പഴം എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.

  • സമയം ആസൂത്രണം ചെയ്യുക

പതിവിലും നേരത്തെ എഴുന്നേറ്റതിന് ശേഷം ലഭിക്കുന്ന അധിക സമയം കൊണ്ട് എന്ത് ചെയ്യണമെന്ന് കൃത്യമായി പ്ലാൻ ചെയ്യുന്നത് നല്ലതാണ്. ഇത് നേരത്തെ എഴുന്നേൽക്കാനുള്ള പ്രേരണയായി മാത്രമല്ല, രാവിലെ ഉറങ്ങാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Also Read: ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിലെ ജൈവഘടികാരത്തെ സജ്ജമാക്കാം

Content Summary: There are two types of people in our society. Early birds and late risers. Late risers are generally considered lazy. Early birds are more energetic. They get more hours in the day.