തൈരും വെള്ളരിയും ചേർത്ത് സാലഡ് കഴിക്കരുത്; കാരണമറിയാം

തൈര് ഇഷ്ടമുള്ള എല്ലാവരും കഴിക്കുന്ന ഒന്നാണ് വെള്ളരി ചേർത്ത റൈത്ത. എന്നാൽ, ആയുർവേദം അനുസരിച്ച്, ഇതൊരു തെറ്റായ രീതിയാണ്. വളരെയേറെ ഗുണങ്ങളുള്ള തൈര് ശരിയായി ആസ്വദിക്കാനും ഗുണങ്ങൾ മുഴുവൻ ലഭിക്കാനും എങ്ങനെയാണ് കഴിക്കേണ്ടതെന്ന് നോക്കാം.

തൈര് ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് രോഗപ്രതിരോധവും ദഹന ആരോഗ്യവും വർദ്ധിപ്പിക്കുന്നു. തെറ്റായ രീതിയിൽ തൈര് കഴിക്കുന്നതിന്റെ 6 കാരണങ്ങളും എന്താണ് ശരിയായ മാർഗവും എന്ന് നോക്കാം.

തൈര് കഴിക്കുന്നതിന്റെ ഗുണങ്ങൾ

നമ്മുടെ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും പൊതുവെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിരവധി സൂക്ഷ്മാണുക്കൾ തൈരിൽ അടങ്ങിയിട്ടുണ്ടെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. പാൽ കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കാൽസ്യം, ഫോസ്ഫറസ് എന്നിവ ലഭിക്കാൻ തൈര് കഴിക്കുന്നത് നല്ലൊരു മാർഗമാണ്. പാലിലെ ലാക്ടോസ് തൈരാകുമ്പോൾ ലാക്റ്റിക് ആസിഡായി മാറുന്നു, അതുകൊണ്ട് ലാക്ടോസ് അലർജി ഉള്ളവർക്കും തൈര് കഴിക്കാം.

തൈരിന് ധാരാളം ഗുണങ്ങളുണ്ടെങ്കിലും, തൈരിൽ നിന്ന് പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രത്യേക രീതിയിൽ വേണം ഉപയോഗിക്കാൻ. ആയുർവേദം പ്രകാരം, തൈര് കൊഴുപ്പ് വർദ്ധിപ്പിക്കുന്നു, ശക്തി മെച്ചപ്പെടുത്തുന്നു, കഫത്തെയും പിത്തത്തെയും വർദ്ധിപ്പിക്കുന്നു (വാതം കുറയ്ക്കുന്നു), ദഹനശക്തി വർദ്ധിപ്പിക്കുന്നു. ഇത് പുളിച്ച രുചിയുള്ളതും ചൂടുള്ള സ്വഭാവമുള്ളതും ദഹിക്കാൻ പ്രയാസവുമാണ്.

തൈര് കഴിക്കുന്ന തെറ്റായ രീതികൾ

  1. രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല

രാത്രി മുഴുവൻ നമ്മുടെ കഫ ദോഷത്തെ ശക്തിപ്പെടുത്താൻ തൈര് സഹായിക്കും. കഫ ദോഷം ഉയരുമ്പോൾ അമിതമായ അളവിൽ മ്യൂക്കസ് രൂപം കൊള്ളുന്നു, ഇത് ദഹനക്കേടിന് കാരണമായേക്കാം. രാത്രിയിൽ തൈര് കഴിക്കുന്നതിനെതിരെയുള്ള പ്രധാന വാദങ്ങളിൽ ഒന്നാണിത്. അഥവാ രാത്രിയിൽ കഴിക്കണമെങ്കിൽ ഒരു നുള്ള് കുരുമുളക് പൊടിയും ഒരു നുള്ള് ഉലുവപ്പൊടിയും ചേർക്കുക. ഇത് അത്ര രുചികരമല്ല, പക്ഷേ ദഹനക്കേട് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്.

  1. തൈര് ചൂടാക്കരുത്

തൈര് ചൂടാക്കുന്നത് ഒരു മോശം ആശയമാണ്. തൈര് ചൂടാക്കുന്നത് അതിന്റെ ഗുണങ്ങളിൽ മാറ്റം വരുത്തുമെന്ന് സമകാലിക ശാസ്ത്രവും ആയുർവേദവും സമ്മതിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിൽ ശ്വാസംമുട്ടലിനും നീർക്കെട്ടിനും കാരണമാകുമെന്ന് ആയുർവേദവും പറയുന്നു.

  1. ദിവസവും തൈര് കഴിക്കരുത്

തൈര് ദഹിക്കാൻ പ്രയാസമായതും ശരീരത്തിലെ നീർക്കെട്ട് വർദ്ധിപ്പിക്കുന്നതുമാണ്. ശരീരത്തിൽ വീക്കം ഉണ്ടാകുമ്പോൾ കഫ, പിത്ത ദോഷങ്ങളും വളരുന്നു, ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. അതിനാൽ ദിവസവും തൈര് കഴിക്കുന്നത് ഒഴിവാക്കുക. പകരമായി നിങ്ങൾക്ക് ദിവസവും മോര് കുടിക്കാം.

  1. തൈരിൽ പഴങ്ങൾ ചേർക്കരുത്

തൈരിൽ ഏതെങ്കിലും തരത്തിലുള്ള പഴങ്ങൾ ചേർക്കുന്നത് നല്ലതല്ല. ഭക്ഷണവുമായി പൊരുത്തപ്പെടാത്ത ചാനൽ ബ്ലോക്കർ ആയതിനാൽ തൈര് പഴങ്ങളുമായി ചേർക്കരുതെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാല ഉപയോഗം അലർജികൾക്കും ഉപാപചയ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

  1. മത്സ്യമാംസാദികൾക്കൊപ്പം തൈര് കഴിക്കരുത്

മത്സ്യവും മാംസവും തൈരുമായി പൊരുത്തപ്പെടുന്നില്ല. കോഴിയോ മത്സ്യമോ പോലുള്ള മാംസങ്ങൾ തൈര് ചേർത്ത് പാകം ചെയ്യുമ്പോഴെല്ലാം വിഷവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു.

  1. റൈത്ത ഉണ്ടാക്കരുത്

കുക്കുമ്പർ റൈത്തയും ബൂണ്ടി റൈതയും വളരെ ജനപ്രിയമായ തൈര് വിഭവങ്ങളാണ്. എന്നാൽ, ഇത് അനാരോഗ്യകരമായ ഭക്ഷണമാണ്. വെള്ളരിയും തൈരും അവയുടെ ഗുണങ്ങളുടെ കാര്യത്തിൽ രണ്ട് വിപരീത ഭക്ഷണങ്ങളാണ്, അവ ഏതെങ്കിലും വിധത്തിൽ സംയോജിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഉള്ളിൽ നിന്ന് നശിപ്പിക്കുകയും ദോഷഫലങ്ങളായ പനി, ത്വക്ക് രോഗങ്ങൾ എന്നിവയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യും. ബൂണ്ടി നെയ്യിലോ എണ്ണയിലോ വറുത്തതിനാൽ, ഇതും തൈരുമായി പൊരുത്തപ്പെടില്ല, മാത്രമല്ല ഇത് കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങൾ തൈര് കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും കഴിക്കരുത്. തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചതിരിഞ്ഞാണ്, എന്നാൽ അതും മിതമായി കഴിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Content Summary: Consuming yogurt after meals or with meals boosts immune and digestive health. Let’s take a look at 6 reasons why you are having yogurt the wrong way and what is the right way.