തലച്ചോറിന്റെ പ്രവർത്തനത്തിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോഷകാഹാരക്കുറവ് മാനസികാരോഗ്യം മോശമാകാനും കാരണമാകും. പോഷകാഹാരക്കുറവിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ശരീരത്തെ പോഷിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റിൽ ഭക്ഷണം ശരീരത്തെയും തലച്ചോറിനെയും പോഷിപ്പിക്കുന്നതായും, നിങ്ങൾ തെറ്റായി ഭക്ഷണം കഴിക്കുകയാണെങ്കിൽ, പോഷകാഹാരക്കുറവിന്റെ ഫലങ്ങൾ പലപ്പോഴും മാനസിക ലക്ഷണങ്ങളിൽ പ്രതിഫലിക്കുമെന്നും പറയുന്നു.
പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്, ഏതെങ്കിലും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകൾ ആദ്യം ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, തുടർന്ന് മാനസികാവസ്ഥ, ആത്മാഭിമാനമില്ലായ്മ, “പോഷകാഹാരമില്ലാത്ത മനസ്സ്” എന്നിവയായി പ്രത്യക്ഷപ്പെടാം.
തലച്ചോറിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങൾ മനസിലാക്കുന്നത് നിങ്ങളുടെ ഏകാഗ്രതയും ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നതിനു വേണ്ട ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും
വൈറ്റമിൻ ബി കോംപ്ലക്സ് – ബി 1 (തയാമിൻ) ന്റെ കുറവ് ഓർമ്മ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വയറ്റിലെ അസ്വസ്ഥതകൾ മുതലായവയ്ക്ക് കാരണമാകും. നിയാസിൻ കുറവ് ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ഉണ്ടാക്കും.
അതുപോലെ, വിറ്റാമിൻ ബി 6, ബി 12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് ആശയക്കുഴപ്പം, ബലഹീനത, ക്രമരഹിതമായ ഹൃദയമിടിപ്പ്, വിളർച്ച, മാനസിക അസ്വസ്ഥത മുതലായവയ്ക്ക് കാരണമാകും. അതിനാൽ വിറ്റാമിൻ ബി കഴിക്കുന്നത് വളരെ പ്രധാനമാണ്. അതേ സമയം വിറ്റാമിൻ സി നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Also Read: ബി 12 ന്റെ കുറവ് നഖങ്ങളിൽ അറിയാം; ഇത് എങ്ങനെ പരിഹരിക്കാം?
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവയുടെ കുറവ് പലപ്പോഴും പേശികളുടെ ക്ഷീണത്തിന് കാരണമാകും, കാരണം ഈ ധാതുക്കൾ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പ്രക്രിയകൾക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളുടെ അഭാവത്തേക്കാൾ വേഗത്തിൽ ധാതുക്കളുടെ കുറവ് പ്രത്യക്ഷപ്പെടുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ, ബെറി പഴങ്ങൾ, നട്‌സ്, ധാന്യങ്ങൾ എന്നിവയിൽ ഹ്രസ്വവും ദീർഘകാലവുമായ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയചികിത്സക്ക് നിൽക്കാതെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താം.
Also Read: മാനസികാരോഗ്യത്തിന് 10 ഭക്ഷണങ്ങൾ
Content Summary: Food plays an important role in brain function. Malnutrition can also lead to poor mental health. Brain health can be improved by making dietary changes at early signs of malnutrition.