ആർത്തവ സമയത്ത് സെക്സ് ചെയ്യണോ വേണ്ടയോ? സ്ത്രീകളെ അലട്ടുന്ന ചോദ്യമാണിത്. പിരീഡ് സെക്സ് സുരക്ഷിതമാണോ? അപകട ഘടകങ്ങൾ എന്തായിരിക്കാം? പിരീഡ് സെക്സിന് അതിന്റേതായ വെല്ലുവിളികൾ ഉണ്ട് എന്നതിൽ സംശയമില്ല. എന്നാൽ ആർത്തവ സമയത്തെ സെക്സ് സ്ത്രീകൾക്ക് ആസ്വാദ്യകരമല്ലെന്ന് കരുതരുത്. യഥാർത്ഥത്തിൽ, ആർത്തവ സമയത്ത് ഒരു സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ആർത്തവത്തിന് കാരണമാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നു.
പിരീഡ് സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- ഇത് നിഷിദ്ധമല്ല
ഇക്കാര്യം തുടക്കത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ആർത്തവ സമയത്ത് സെക്സ് ചെയ്യാൻ പാടില്ല എന്ന് വിശ്വസിക്കുന്നത്. ആർത്തവസമയത്ത് സ്ത്രീകൾ അശുദ്ധരാണ് എന്ന ധാരണയാണ് ഈ ചിന്തകളുടെയെല്ലാം ഉറവിടം. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ സ്ത്രീകൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സമയമാണിത്. ആർത്തവം മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ലൈംഗികബന്ധം സഹായിക്കുകയാണ് ചെയ്യുക.
- ആർത്തവസമയത്തും ഗർഭം ധരിക്കാം
ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ ഗർഭം ധരിക്കില്ലെന്നത് വെറും കെട്ടുകഥകളാണ്. ഒരു സ്ത്രീയുടെ ശരീരത്തിൽ ബീജത്തിന് ചിലപ്പോൾ 5 ദിവസം വരെ നിലനിൽക്കാൻ കഴിയും. ഇതിനർത്ഥം ഗർഭധാരണത്തിനുള്ള സാധ്യതയാണ്. ആർത്തവസമയത്ത് ഗർഭധാരണത്തിന് സാധ്യത കുറവാണ് എന്ന് മാത്രം. അതുകൊണ്ട് സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക.
- ശുചിത്വം നിർബന്ധമാണ്
പിരീഡ് സെക്സ് അൽപ്പം കുഴപ്പമുണ്ടാക്കാം. പിരീഡ് സെക്സിൽ ശുചിത്വം പാലിക്കുന്നത് വളരെ പ്രധാനമാണ്. ആർത്തവ സമയത്ത് സ്ത്രീകളിൽ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഈ അണുബാധ പകർന്നേക്കാം.
- എല്ലാ ലൈംഗിക പൊസിഷനുകളും പരീക്ഷിക്കരുത്
ആർത്തവസമയത്ത് സ്ത്രീകൾക്ക് എല്ലാ സെക്സ് പൊസിഷനും സുഖമായിരിക്കില്ല. ചിലത് അസുഖകരവും വേദനാജനകവുമായിരിക്കും.
- സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക
ആർത്തവസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മതിയായ സുരക്ഷ ഉറപ്പാക്കുക. ലൈംഗികരോഗങ്ങൾ പകരാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്. മാത്രമല്ല, അണുബാധ വരാതിരിക്കാനും സുരക്ഷിതമായ ലൈംഗികബന്ധം തിരഞ്ഞെടുക്കുക.
Content Summary: Having sex during menstruation is good or not? This is a question that bothers women. Is Period Sex Safe? What might be the risk factors? No doubt, period sex has its own challenges. But don’t think that sex during menstruation is not enjoyable for women.