ഡെങ്കിപ്പനിയിൽനിന്ന് അതിവേഗം സുഖംപ്രാപിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നമ്മുടെ നാട്ടിൽ ഉൾപ്പടെ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുകയാണ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പടർന്നുപിടിക്കാനുള്ള പ്രധാന കാരണമാണ്. രോഗാണു ബാധിതരായ ഈഡിസ് ഈജിപ്തി വിഭാഗം കൊതുകുകൾ കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പിടിക്കുന്നത്. കടുത്ത പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, ശരീരത്തിൽ ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളാണ് ഡെങ്കിപ്പനിയൂടേത്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൌണ്ട് കുറയുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. സാധാരണ ആന്‍റി വൈറൽ ചികിത്സയാണ് ഇതിനുള്ളത്. എന്നാൽ ചികിത്സയ്ക്കൊപ്പം പോഷകാഹാരവും രോഗമുക്തിയിൽ പ്രധാന പങ്ക് വഹിക്കുന്നു. 

ഡെങ്കിപ്പനി പിടിപെടുമ്പോൾ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം താറുമാറാകും. അതുകൊണ്ടുതന്നെ ചികിത്സയ്ക്കൊപ്പം ഭക്ഷണക്രമവും പ്രധാനമാകുന്നത്. ചില പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും രക്തത്തിന്‍റെ പ്ലേറ്റ്ലെറ്റ് നില പുനഃസ്ഥാപിക്കാനും സഹായിക്കും. പ്രത്യേക പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നമ്മുടെ ഭക്ഷണക്രമം ശക്തിപ്പെടുത്തുന്നതിലൂടെ,രോഗമുക്തി വേഗത്തിലാക്കാനും കഴിയും.

നമ്മുടെ നാട്ടിൽ ലഭ്യമായ പഴങ്ങളിലും പച്ചക്കറികളിലും, നല്ല രീതിയിലുള്ള പോഷകഘടകങ്ങളുണ്ട്. കിവി, പപ്പായ, മാതളനാരങ്ങ, ചീര, ബീറ്റ്റൂട്ട്, സിട്രസ് പഴങ്ങൾ, മത്തങ്ങ എന്നിങ്ങനെ ഏഴ് തരം ഭക്ഷണങ്ങൾ ഡെങ്കിപ്പനി ബാധിതർ ശീലമാക്കണം. ഈ ഭക്ഷണങ്ങളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും ഹെമറ്റോളജിക്കൽ പാരാമീറ്ററുകൾ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഈ ഏഴ് ഭക്ഷണങ്ങളിൽ ഓരോന്നും അതിന്റെ തനതായ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 

  • കിവി പഴം

ഇതിൽ വിറ്റാമിൻ സി, പൊട്ടാസ്യം, പോളിഫെനോൾസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകൾ സന്തുലിതമാക്കാനും സഹായിക്കും. 

  • പപ്പായ

ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും സഹായിക്കും. 

  • മാതളനാരങ്ങ

ഇതിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പോലുള്ള ഹെമറ്റോളജിക്കൽ പാരാമീറ്ററുകൾ പുനഃസ്ഥാപിക്കാൻ സഹായിക്കും, ഇത് ക്ഷീണം കുറയ്ക്കുകയും ഊർജ്ജ നില നിലനിർത്തുകയും ചെയ്യും. 

  • ചീര, ബീറ്റ്റൂട്ട്, സിട്രസ് പഴങ്ങൾ, മത്തങ്ങ

ഇവ ഓരോന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കാനും, അതുവഴി രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും. വിവിധതരം വിറ്റാമിനുകളും പോഷകങ്ങളും ഇവയിൽ ഓരോന്നിലും അടങ്ങിയിട്ടുണ്ട്. 

Content Summary: Dengue fever symptoms. What are the foods to eat to recover from dengue fever fast.