ക്യാൻസർ പ്രതിരോധിക്കാൻ ചക്കയ്ക്ക് കഴിയുമോ?

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലമാണ് ചക്ക. ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ചക്കയുടെ പലതരം ഉപോൽപനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ നിർദേശിച്ചതായുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെയുണ്ട്. എന്താണ് ഇതിൽ വാസ്തവം? ഇക്കാര്യത്തിൽ ലോകപ്രശസ്ത ക്യാൻസർ രോഗവിദഗ്ദനും മലയാളിയുമായ ഡോ. എം.വി പിള്ള പറയുന്നത് എന്താണെന്ന് നോക്കാം…

ചക്ക ക്യാൻസറിനെ പ്രതിരോധിക്കുമെന്ന കാര്യത്തിൽ ആധികാരികമായ പഠനമോ കണ്ടെത്തലോ ഇതുവരെയില്ലെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോ. എം.വി പിള്ള പറഞ്ഞു. അതേക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. കൃത്യമായ പഠനഫലം പുറത്തുവരുന്നതുവരെ, ഇക്കാര്യത്തിലുള്ള ധാരണകൾ കൃത്യമാണെന്ന് പറയാനാകില്ലെന്നും ഡോ. എം.വി പിള്ള പറഞ്ഞു. 

ക്യാൻസർ ചികിത്സയിൽ അലോപ്പതിക്ക് പുറമെ മറ്റ് ചില ചികിത്സാരീതികളും കുറച്ചൊക്കെ ഫലപ്രദമാണെന്ന് ഡോ. എൻ വി പിള്ള പറഞ്ഞു. ആയുർവേദത്തിലും മറ്റും ക്യാൻസർ ലക്ഷണങ്ങളും തീവ്രതയും കുറയ്ക്കുന്ന ചികിത്സാരീതികൾ ചില ഡോക്ടർമാർ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് ഡോ. എം.വി പിള്ള പറയുന്നു. സമഗ്രമായ ചികിത്സാരീതിയിലൂടെ ക്യാൻസറിനെ നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന ചില വാക്സിനുകളുടെ കണ്ടെത്തലുകളും പ്രധാനമാണെന്ന് ഡോക്ടർ എൻ വി പിള്ള പറഞ്ഞു. അന്നനാളത്തിലെയും മലദ്വാരത്തിലെയും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്. അതുപോലെ കരളിലെ ക്യാൻസറിന് ഇടയാക്കുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിനും ഏറെ ഫലപ്രദമാണെന്നും ഡോ. എം.വി പിള്ള പറഞ്ഞു.

Also Read: ഇറച്ചിക്ക് പകരക്കാരനാക്കാം; ചക്ക ചില്ലറക്കാരനല്ല!