പുതുവർഷത്തിൽ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ! ജീവിതം മാറിമറിയും

ജീവിതചര്യയിലും ജീവിതശൈലിയിലുമൊക്കെ മാറ്റങ്ങളുമായി ന്യൂ ഈയർ റെസൊല്യൂഷനുകൾ എടുക്കുന്നവരുണ്ട്. ചിലർ അത് പൂർണമായും പിന്തുടരാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കും. എന്നാൽ മറ്റ് ചിലർ അത് പൂർണമായും പിന്തുടർന്ന് ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യും. ഈ പുതുവർഷത്തിൽ ജീവിതം സുന്ദരമാക്കാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ടാർഗറ്റ് സെറ്റ് ചെയ്യുക

പല കാര്യങ്ങൾ നന്നായി ചെയ്യാനാകാത്തതിന്‍റെ കാരണം വ്യക്തമായ ടാർഗറ്റ് സെറ്റ് ചെയ്യാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ദിശാബോധം നൽകുന്ന ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ കുറച്ച് സമയം ചെലവഴിക്കുക. ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ച് ഉറപ്പിക്കണം, അതുവഴി ചെറിയ വിജയങ്ങൾ നേടാനും വലിയ വിജയങ്ങൾക്കായി മുന്നേറാനും കഴിയും. ചെറുതും വലുതുമായ ഈ വിജയങ്ങളെല്ലാം ഓരോരുത്തരെയും ഊർജസ്വലമാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.

ഒരു ദിനചര്യ സൃഷ്ടിക്കുക

ദൈനംദിന ദിനചര്യ സെറ്റ് ചെയ്യുന്നത് ജീവിതത്തിൽ ഒരു അടുക്കുംചിട്ടയും കൊണ്ടുവരികയും ചുമതലകൾ കൂടുതൽ കൈകാര്യം ചെയ്യാനും കഴിയും. തീരുമാനങ്ങളുടെ ക്ഷീണം കുറയ്ക്കാനും ഊർജ്ജം ലാഭിക്കാനും ഇത് സഹായിക്കും. ഓരോ വ്യക്തിയും മാനസികാരോഗ്യത്തിന് അനുകൂലമായി ഒരു ദിനചര്യ ഉണ്ടാക്കണം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നതുവരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തണം. 

ചെറിയ വിജയങ്ങളിൽ നിന്ന് ആരംഭിക്കുക

ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ പ്രധാനപ്പെട്ട വെല്ലുവിളികളെ നേരിടാനുള്ള പ്രചോദനവും നൽകുകയും ചെയ്യും. വലിയ വിജയങ്ങൾക്കായി കാത്തിരിക്കരുത്, പകരം ചെറിയ വിജയങ്ങൾ ആഘോഷിക്കുക. കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമ്പോൾ ജീവിതത്തിൽ വലിയ വിജയങ്ങൾ വന്നുചേരും. 

പോസിറ്റീവ് ആകുക

എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കണ്ടു മുന്നേറുക. നമ്മുടെ ശക്തിയും കഴിവും എന്താണെന്നതിനെക്കുറിച്ച് മനസിൽ ഒരു ധാരണയുണ്ടാകണം. ജീവിതത്തിലെ കൂടുതൽ പോസിറ്റീവായി കാണുന്നതിലൂടെ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാൻ സഹായിക്കും.

പോസിറ്റിവിറ്റി മാത്രം

ഒരാൾക്ക് എല്ലാ ദിവസവും വിജയിക്കാൻ കഴിയില്ല, നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ നിങ്ങൾക്ക് തോന്നാത്ത ദിവസങ്ങളുണ്ടാകും. അത്തരം ദിവസങ്ങളിൽ നിങ്ങൾക്ക് സന്തോഷവും പോസിറ്റീവും നൽകുന്ന കാര്യങ്ങൾ ബോധപൂർവ്വം നോക്കുക. പോസിറ്റിവിറ്റി കൊണ്ട് നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും.

Also Read: സന്തോഷത്തോടെ ജീവിക്കാൻ ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ

ബ്രേക്കുകൾ അത്യാവശ്യം

ജോലിയിൽനിന്നും മറ്റും ആവശ്യത്തിന് ഇടവേളകൾ എടുക്കാൻ ശ്രദ്ധിക്കണം. ഇത് കൂടുതൽ ഉൻമേഷം ലഭിക്കാനും ശരീരത്തിനും മനസിനും മതിയായ വിശ്രമം ലഭിക്കാനും സ്വയം നവീകരിക്കാനും സഹായിക്കും. ഇത്തരത്തിലുള്ള ഇടവേളകളിൽ യാത്രകൾ ശീലമാക്കുകയും ധ്യാനം, യോഗം എന്നിവ ചെയ്യാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യാനായി മാറ്റിവെക്കുക. ഇത് നിങ്ങളുടെ ഊർജവും പ്രചോദനവും റീചാർജ് ചെയ്യാൻ കഴിയും.

Also Read: ജീവിതം കൂടുതൽ സന്തോഷകരമാക്കണോ? ഈ 5 കാര്യങ്ങൾ ശീലമാക്കൂ