ഏറെ ജനപ്രിയമായ ഭക്ഷ്യവിഭവമാണ് ബിരിയാണി. കേരളത്തിൽ പ്രധാനമായും മലബാറിലാണ് രുചികരമായ ബിരിയാണി ലഭിക്കുക. എന്നാൽ ഇപ്പോൾ കൊല്ലം, തിരുവനന്തപുരം ഉൾപ്പടെ തെക്കൻ ജില്ലകളിലും മലബാറിലേത് പോലെ രുചികരമായ ബിരിയാണി ലഭിക്കാറുണ്ട്. പ്രത്യേകതരം അരി കൊണ്ടാണ് ബിരിയാണി തയ്യാറാക്കുന്നത്. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ബിരിയാണി. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വാദ്യകരമായ ഭക്ഷണമായി ഇത് മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേത് പോലെ രാജ്യത്തെ ഫുഡ് ഡെലിവറി ആപ്പുകളിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷ്യവിഭവവും ബിരിയാണിയാണ്. ഇവിടെ കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട 6 ബിരിയാണി സ്പോട്ടുകൾ പരിചയപ്പെടുത്തുന്നു.
1. ഫയൽവാൻ ഹോട്ടൽ
കൊല്ലം മാർക്കറ്റിനകത്താണ് ഫയൽവാൻ ഹോട്ടൽ. ഇവിടുത്തെ മട്ടൻ ബിരിയാണി ഏറെ പ്രസിദ്ധമാണ്. വളരെ മൃദുവായ ആട്ടിറച്ചിയാണ് ബിരിയാണി ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2. ലഞ്ച് ബോക്സ്, രണ്ടാംകുറ്റി
ഏറെ സ്വാദിഷ്ഠമായ ചിക്കൻ ബിരിയാണി ലഭിക്കുന്ന കടയാണിത്. ബിരിയാണിയ്ക്കൊപ്പം ചിക്കൻ ഫ്രൈഡ് പീസും ലഭിക്കുമെന്നതാണ് ഹൈലൈറ്റ്. 160 രൂപയാണ് ഒരു ബിരിയാണിയുടെ വില
3. കൊട്ടിയം ദം ബിരിയാണിക്കട
കൊട്ടിയം സൂര്യബാറിന് സമീപത്താണ് ഈ കട. അൺലിമിറ്റഡ് ബിരിയാണിയാണ് ഇവിടുത്തെ സവിശേഷത. ബീഫ് ബിരിയാണ് പ്രശസ്തം. 120 രൂപയാണ് ബിരിയാണിയുടെ വില
4. ഹയാത്ത് ഹോട്ടൽ പള്ളിമുക്ക്
നല്ല ക്വാണ്ടിറ്റിയിൽ ബിരിയാണി ലഭിക്കുന്ന സ്ഥലമാണിത്. ബീഫ് ബിരിയാണ് ഏറെ പ്രശസ്തം. ബീഫിന്‍റെ ഫ്രെഷ്നസാണ് എടുത്തുപറയേണ്ട പ്രത്യേകത.
5. ഹോട്ടൽ ഫ്രൈഡേ
കൊല്ലത്ത് നിന്ന് കാവനാടേക്ക് പോകുന്ന വഴിൽ നയാര പമ്പിന് എതിർവശത്താണ് ഫ്രൈഡേ ഹോട്ടൽ. ചട്ടി ബിരിയാണി ലഭിക്കുന്ന സ്ഥലമാണിത്. ചട്ടിയിൽ, ബിരിയാണിയിൽ ചിക്കൻ പീസിന് പുറമെ ചിക്കൻ തോരനും ലിവർ റോസ്റ്റും, ഫ്രൈഡ് പീസും ഉണ്ടായിരിക്കും. 200 രൂപയാണ് വില.
Also Read- ബിരിയാണിക്കൊപ്പം ഈ പാനീയം കുടിക്കരുതേ, കരൾ ക്യാൻസർ സാധ്യത കൂടും!
6. മഹൽഫുഡ്
കരിക്കോട്, മാടൻനട എന്നിവിടങ്ങളിലാണ് മഹൽഫുഡ് ഹോട്ടൽ. കൊല്ലത്ത് ഏറെ സ്വാദിഷ്ഠമായ തലശേരി ബിരിയാണി കിട്ടുന്ന സ്ഥലമാണിത്.