ശ്വാസകോശം ക്ലീനാക്കാൻ 5 ബ്രീത്തിങ് എക്സർസൈസുകൾ

ഇക്കാലത്ത് ഒരു പ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് നമ്മുടെ ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മെത്തന്നെ ആരോഗ്യത്തോടെ നിലനിർത്താനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള വായു മലിനീകരണത്തിന്റെ വിവിധ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാനും ഒരാൾ ദിവസത്തിൽ അരമണിക്കൂറെങ്കിലും ശ്വസന വ്യായാമങ്ങൾ പരിശീലിക്കേണ്ടതുണ്ട്. ഇന്ന്, നമ്മുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില ശ്വസന വ്യായാമങ്ങൾ നോക്കാം.

A. ഡയഫ്രമാറ്റിക് ബ്രീത്തിങ്

  1. കാൽ മുട്ടുകൾ മടക്കി ഇരിക്കുക. ഒരു കൈ നെഞ്ചത്ത് വെക്കുക
  2. മറ്റേ കൈ വയറിന് മുകളിൽ വെക്കുക
  3. മൂക്കിലൂടെ ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശ്വാസം വയർ നിറയുന്ന തരത്തിലാകുക.
  4. അൽപ്പംനേരം ശ്വാസം പിടിച്ചുവെച്ച ശ്വാസം വായിലൂടെ സാവധാനം പുറത്തേക്കുവിടുക. ഇതിലൂടെ വയർ റിലാക്സ് ആകണം
  5. പത്ത് തവണയെങ്കിലും ഇത് ആവർത്തിക്കണം

B. പഴ്സ്ഡ് ലിപ് ബ്രീത്തിങ്

  1. രണ്ട് സെക്കൻഡ് നീളുന്ന രീതിയിൽ മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക
  2. നാല് സെക്കൻഡ്കൊണ്ട് ശ്വാസം വായിലൂടെ പുറത്തേക്ക് വിടുക
  3. ഇത് നിങ്ങളുടെ ശ്വാസോച്ഛാസം സാധാരണഗതിയിലാകാനും, ശ്വാസനാളി ശരിയായ രീതിയിൽ തുറക്കാനും സഹായിക്കും

C. ആൾട്രനേറ്റ് നോസ്ട്രിൽ ബ്രീത്തിങ്

  1. നടുനിവർത്തി സ്വസ്ഥമായി ഇരിക്കുക
  2. വലത് തള്ളവിരൽ ഉപയോഗിച്ച് മൂക്കിലെ വലത് ദ്വാരം അടച്ച് പിടിക്കുക
  3. മൂക്കിലെ ഇടത് ദ്വാരത്തിലൂടെ ശ്വാസം ശക്തമായി ഉള്ളിലേക്ക് എടുക്കുക
  4. ഇനി വലത് മോതിരവിരൽ ഉപയോഗിച്ച് മൂക്കിലെ ഇടത് ദ്വാരം അടച്ചശേഷം ശ്വാസം വലത് ദ്വാരത്തിലൂടെ പുറത്തേക്ക് വിടുക
  5. ഇനി ശ്വാസോച്ഛാസം വലത് ദ്വാരത്തിലൂടെ മാത്രം നടത്തുക. ഈ സമയം ഇടത് ദ്വാരം അടച്ചുപിടിക്കണം.
  6. ഈ എക്സർസൈസ് നിരവധി തവണ ആവർത്തിക്കുക

D. ചെസ്റ്റ് ബ്രീത്തിങ്

  1. ഈ വ്യായാമം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ചെയ്യാം
  2. മൂക്കിലൂടെ ശക്തമായി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും നെഞ്ച് വികസിപ്പിക്കുകയും വേണം
  3. അൽപസമയത്തിനുശേഷം ശ്വാസം വായിലൂടെ പുറത്തേക്ക് വിടുക
  4. ശക്തമായി ശ്വാസം ഉള്ളിലേക്ക് എടുത്ത് നെഞ്ച് വികസിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുക. നിരവധി തവണ ഈ വ്യായാമം ആവർത്തിക്കുക.

E. ലയൺസ് റോർ ബ്രീത്തിങ് എക്സർസൈസ്

  1. സ്വസ്ഥമായി ഇറിക്കുക
  2. മൂക്കിലൂടെ ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുക
  3. വായിലൂടെ ശക്തമായി ശ്വാസം പുറത്തേക്ക് കളയുക. ഈ സമയം നാക്ക് പുറത്തേക്ക് ഇടുകയും ഒരു സിംഹത്തെപ്പോലെ ഗർജിക്കുകയും വേണം.
  4. നെഞ്ചിലെയും തൊണ്ടയിലെയും സമ്മർദ്ദം ലഘൂകരിക്കാൻ ഈ എക്സർസൈസ് സഹായിക്കും.

Also Read:

മത്സ്യം കഴിച്ചോളൂ; ശ്വാസകോശത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനം

ന്യൂമോണിയ തുടക്കത്തിൽ തിരിച്ചറിയുന്നത് എങ്ങനെ?