നയൻതാരയുടെ സാരി അഴക്; ശ്രീദേവിയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

അനന്യ പാണ്ഡെ, സാമന്ത പ്രഭു തുടങ്ങി നിരവധി സെലിബ്രിറ്റികൾ വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കാലത്തിനൊത്ത് മാറുന്ന വസ്ത്രധാരണ രീതിയാണ് ഇവരുടേത്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ഒരു അവാർഡ് ദാന ചടങ്ങിനെത്തിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ധരിച്ച സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിട്രൈൻ മഞ്ഞ സാരി ധരിച്ചെത്തിയ നയൻതാരയെ വിഖ്യാത ബോളിവുഡ് നടി ശ്രീദേവിയുമായാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. 

ഒരു കാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച ചാന്ദ്‌നി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവി മഞ്ഞ ലെയ്സ് സാരി ധരിച്ചതിനോടാണ് നയൻതാരയെ താരതമ്യം ചെയ്യുന്നത്. സിട്രൈൻ മഞ്ഞ സാരി ധരിച്ചെത്തിയ നയൻതാര ശ്രീദേവിയെ പോലെ അതീവ സുന്ദരിയായിട്ടുണ്ടെന്ന കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. നയൻതാരയുടെ രൂപവും മേക്കപ്പും കൂടി ചേർന്നതോടെ അവാർഡ് ദാന ചടങ്ങിലെ മുഖ്യ ആകർഷണമായി താരം മാറിയെന്നും ആരാധകർ പറയുന്നു. 

2024-ലെ ദാദാസാഹെബ് ഫാൽക്കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സിലാണ് (DPIFF) നയൻതാര സിട്രൈൻ മഞ്ഞ നിറത്തിലുള്ള ബനാറസ് സാരി ധരിച്ചെത്തിയത്. നയൻതാര സാരിയിൽ ഒരു ചോക്കർ നെക്‌പീസും ഗോൾഡ് ഫ്ലവർ ഡിസൈൻ കമ്മലുകൾ ധരിക്കുകയും ചെയ്തു. ഒരു സ്ലീക്ക് ബൺ മുടിയിൽ ധരിക്കുകയും ചെയ്തു. തിളങ്ങുന്ന ഫൌണ്ടേഷനാണ് മേക്കപ്പിനായി നയൻതാര ഉപയോഗിച്ചത്. കണ്ണെഴുതാനായി ഒരു സ്മോക്കി ഐ ലുക്കും മസ്‌കര ലാഷുമാണ്  തിരഞ്ഞെടുത്തത്. പിങ്ക് കളർ ലിപ്സ്റ്റിക്കാണ് നയൻതാരയുടെ ചുണ്ടുകൾക്ക് മനോഹാരിത നൽകിയത്. തിളക്കമുള്ളതും മിന്നുന്നതുമായ നിറങ്ങൾ എല്ലായ്പ്പോഴും ഫാഷൻ്റെ ഭാഗമാണ്.

സാരി ധരിച്ചെത്തിയ നയൻതാരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. കുറച്ചുനാൾ മുമ്പ് ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ചുവന്ന സാരി ധരിച്ചെത്തി ദീപം തെളിയിക്കുന്ന ചിത്രം നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ആ ചുവന്ന സാരിയിൽ ചെറിയ സ്വർണ്ണ ജുംകകളും ഇരു കൈകളിലും വളകളും അണിഞ്ഞിരുന്നു. മുടിയിൽ കെട്ടിയ ബൺ ഏറെ ശ്രദ്ധനേടി, എന്നാൽ വളരെ കുറച്ച് മേക്കപ്പ് മാത്രമാണ് അന്ന് ഉപയോഗിച്ചത്. 

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഓട്ടോ ജാനിയിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം 2024 ഡിസംബർ 15 ന് റിലീസ് ചെയ്യും.