സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം അകാലമരണത്തിന് ഇടയാക്കുമെന്ന് പഠനം

കഴിഞ്ഞ പത്തുവർഷം കൊണ്ട് നമ്മുടെ ഭക്ഷണശീലത്തിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലം മധ്യവർഗ കുടുംബങ്ങളിൽ സാധാരണമാണ്. അതുപോലെ തന്നെ സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ(അൾട്രാ-പ്രോസസ്ഡ് ഫുഡ്) ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. മധുരവും ഉപ്പും അമിതമായ അളവിൽ അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും അകാല മരണത്തിന് ഇടയാക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

കൂടുതലായി സംസ്ക്കരിച്ച ഭക്ഷണങ്ങളാണ്(അൾട്രാ-പ്രോസസ്ഡ് ഫുഡ്) ഇവിടെ വില്ലനാകുന്നത്. ഇതിൽ ബേക്കറികളിൽനിന്നും വാങ്ങുന്ന പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ, പെട്ടെന്ന് ഉണ്ടാക്കി കഴിക്കുന്ന നൂഡിൽസ്, റെഡിമെയ്ഡ് ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. “ഈ ഉൽപ്പന്നങ്ങളെ പ്രധാനമായും ഭക്ഷണത്തിൽ നിന്ന് വേർതിരിച്ചെടുത്ത രാസമാറ്റം വരുത്തിയ പദാർത്ഥങ്ങൾ, രുചി, ഘടന, രൂപം, കാലാവധി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള അഡിറ്റീവുകൾ അടങ്ങിയ പ്രിസർവേറ്റീവ് പോലെയുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന് പഠനസംഘം ചൂണ്ടികാണിക്കുന്നു. 

കഴിഞ്ഞ കാലങ്ങളിൽ ലോകത്ത് നടത്തിയ നിരവധി പഠനങ്ങളുടെ ഫലം അവലോകനം ചെയ്തുകൊണ്ടാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടിയിലേറെ ആളുകളെ ഉൾപ്പെടുത്തി നടത്തിയ 45 പഠനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സംസ്ക്കരിച്ച  ഭക്ഷണങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് മരണനിരക്ക് കൂടുന്നതിനും, അർബുദം, മാനസിക, ശ്വസന, ഹൃദയ, ദഹനനാളം, ഉപാപചയ ആരോഗ്യം എന്നിവ മോശമാകാനും കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തി. 

“കൂടുതൽ സംസ്ക്കരിച്ച ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികൂല ആരോഗ്യ ഫലങ്ങളുടെ ഉയർന്ന അപകടസാധ്യത തെളിവുകൾ സഹിതം പഠനസംഘം മുന്നോട്ടുവെക്കുന്നു. പഠനറിപ്പോർട്ട് ബിഎംജെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഗവേഷണ പഠനമനുസരിച്ച്, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം നേരത്തെ മരിക്കാനുള്ള സാധ്യതയും, ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ, സാധാരണ മാനസിക വൈകല്യങ്ങൾ, അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. 

അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് ആസ്ത്മ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ പ്രശ്നങ്ങൾ, ചിലതരം അർബുദങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും വിവിധ ആരോഗ്യ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നുണ്ട്. 

പഠനസംഘം വിലയിരുത്തിയ 45 ആരോഗ്യ ഫലങ്ങളിൽ 70 ശതമാനത്തിലധികം ഇത്തരം ഭക്ഷണങ്ങളുടെ “ഉയർന്ന ഉപഭോഗത്തെ ബന്ധിപ്പിക്കുന്ന സ്ഥിരമായ തെളിവുകൾ” കണ്ടെത്തിയതായി ഗവേഷകർ സിഎൻഎന്നിനോട് പറഞ്ഞു.

“അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട മരണത്തിനും സാധാരണ മാനസിക വൈകല്യങ്ങൾക്കും ഏകദേശം 50% ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശക്തമായ തെളിവുകൾ കാണിക്കുന്നു,” ഫുഡ് & ലെ പോസ്റ്റ്ഡോക്ടറൽ റിസർച്ച് ഫെലോ, പ്രധാന എഴുത്തുകാരി മെലിസ ലെയ്ൻ പറഞ്ഞു.

അൾട്രാ-പ്രോസസ്ഡ് ഫുഡ് കൂടുതലായി കഴിക്കുന്നത് ഉത്കണ്ഠ 53% വർദ്ധിപ്പിക്കുമെന്നും ഏതെങ്കിലും കാരണത്താൽ നേരത്തെയുള്ള മരണ സാധ്യത 20% വർദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Content Summary: Study links consumption of processed foods to premature death